Latest News

രാജ്യത്ത് സെന്‍സസ് നടപടികള്‍ ഏപ്രില്‍ മുതല്‍ ആരംഭിക്കും

രാജ്യത്ത് സെന്‍സസ് നടപടികള്‍ ഏപ്രില്‍ മുതല്‍ ആരംഭിക്കും
X

ന്യൂഡല്‍ഹി: രാജ്യത്ത് സെന്‍സസ് നടപടികള്‍ ഏപ്രില്‍ മുതല്‍ ആരംഭിക്കും. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിശ്ചയിക്കുന്ന പ്രത്യേക 30 ദിവസത്തെ കാലയളവിലായിരിക്കും നടപടികള്‍ പൂര്‍ത്തിയാക്കുക. ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സെന്‍സസ് 2027 രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യ ഘട്ടമായ കെട്ടിടങ്ങളുടേയും വീടുകളുടേയും പട്ടിക തയ്യാറാക്കല്‍ ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടക്കും. ജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ രേഖപ്പെടുത്താനും ഇത്തവണ അവസരമുണ്ട്. വീടുകളില്‍ നേരിട്ടെത്തിയുള്ള കണക്കെടുപ്പിന് മുന്‍പായി 15 ദിവസത്തെ സമയം പൗരന്മാര്‍ക്ക് സ്വയം വിവരങ്ങള്‍ രേഖപ്പെടുത്താന്‍ നല്‍കും.

1881 നും 1931നും ഇടയില്‍ ബ്രിട്ടീഷുകാരാണ് അവസാനമായി സമഗ്രമായ ജാതി കണക്കെടുപ്പ് നടത്തിയത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള സെന്‍സസുകളില്‍ ജാതി വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 2021-ല്‍ നടക്കേണ്ടിയിരുന്ന ഈ പത്തുവര്‍ഷത്തെ സെന്‍സസ് കോവിഡ്-19 മഹാമാരിയെത്തുടര്‍ന്നാണ് നീണ്ടുപോയത്.

ഇത്തവണത്തെ കണക്കെടുപ്പില്‍ ജാതി വിവരങ്ങള്‍ കൂടി ഇലക്ട്രോണിക് രീതിയില്‍ ശേഖരിക്കും. ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും ഇത്തവണത്തേത്. ഏകദേശം 30 ലക്ഷം ഉദ്യോഗസ്ഥര്‍ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചായിരിക്കും വിവരശേഖരണം നടത്തുന്നത്.

Next Story

RELATED STORIES

Share it