- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിബിഎസ്ഇ പത്ത്,പന്ത്രണ്ട് പരീക്ഷാ ഫലപ്രഖ്യാപനം ജൂലൈയില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത് പന്ത്രണ്ട് പരീക്ഷാ ഫലം ജൂലൈയില്‍. പത്താം ക്ലാസ് പരീക്ഷ ഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ പത്തിനും പ്രഖ്യാപിച്ചേക്കും. ജൂലൈ ആദ്യവാരത്തോടെ സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിക്കുന്നത്.
പത്താം ക്ലാസിന്റെ ഫലമാകും ആദ്യം പ്രഖ്യാപിക്കുക. ഇതിന് പിന്നാലെ ജൂലൈ 10 ന് പന്ത്രണ്ടാം ക്ലാസ് ഫലവും പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഫലപ്രഖ്യാപനത്തിനുള്ള അവസാന ഘട്ടങ്ങളിലാണെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു.കഴിഞ്ഞ വര്‍ഷത്തെ കൊവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളൊക്കെ മാറിയതിന് ശേഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തുള്ള ഒരു മാര്‍ക്ക് ലിസ്റ്റാകും അടുത്ത മാസം പ്രഖ്യാപിക്കുക.
രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോര്‍ഡുകളും പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചിട്ടും സിബിഎസ്ഇ ഫലപ്രഖ്യാപനം വൈകുന്നതില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ പ്രതിഷേധം ശക്തമാണ്. ഫലപ്രഖ്യാപനം വൈകുന്നത് വിദ്യാര്‍ഥികളുടെ തുടര്‍പഠന സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.
അതേസമയം 2022 ജൂലൈയിൽ നടക്കുന്ന എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി 'സേ' പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. സേ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ വെബ്സൈറ്റുകളിൽ നിന്നും ടൈം ടേബിൾ പരിശോധിക്കാം.
RELATED STORIES
ഫലസ്തീനിലെ വംശഹത്യ: ഇസ്രായേലുമായുള്ള ബന്ധം അറബ്-ഇസ്ലാമിക രാജ്യങ്ങള്‍...
23 July 2025 5:40 AM GMTയുണെസ്കോയില്‍ നിന്നും പിന്മാറി യുഎസ്
23 July 2025 5:25 AM GMTകന്നുകാലി ട്രക്കിന്റെ ഡ്രൈവറെ ആക്രമിച്ച ഹിന്ദുത്വന് അറസ്റ്റില്‍
23 July 2025 5:11 AM GMTമുംബൈ ട്രെയ്ന്‍ സ്ഫോടനങ്ങള്‍: ഭീകരവിരുദ്ധ സേനയുടെ പ്രഷര്‍ കുക്കര്‍...
23 July 2025 5:00 AM GMTമുക്കാൽ ലക്ഷം തൊട്ട് സ്വർണവില; വരും ദിവസങ്ങളിൽ കുറയുമെന്നും സൂചന
23 July 2025 4:48 AM GMTഇന്നും മഴ കനക്കും
23 July 2025 4:34 AM GMT