Latest News

സിറിയ പുതിയ കറന്‍സി ഇറക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍

സിറിയ പുതിയ കറന്‍സി ഇറക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍
X

ദമസ്‌കസ്: സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി പുതിയ കറന്‍സി പുറത്തിറക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് സിറിയയുടെ ഗവര്‍ണര്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഹസ്‌റിയ. ദേശീയ സമ്പദ്വ്യവസ്ഥയുടെ ആവശ്യകതകള്‍ക്ക് അനുസൃതമായാണ് പുതിയ കറന്‍സി അടിക്കുന്നത്. വ്യാജ കറന്‍സികള്‍ തടയാനുള്ള സംവിധാനങ്ങള്‍ പുതിയ കറന്‍സികളില്‍ ഉണ്ടാവും. ദേശീയ കറന്‍സിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനാണ് ശ്രമം. വിദേശരാജ്യങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. നേരത്തെ റഷ്യയിലായിരുന്നു സിറിയക്ക് വേണ്ട കറന്‍സികള്‍ അച്ചടിച്ചിരുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍ക്കായിരിക്കും കരാര്‍ നല്‍കുക എന്ന് വ്യക്തമല്ല.

Next Story

RELATED STORIES

Share it