Latest News

സിദ്ധാർത്ഥന്റെ മരണം; അന്വേഷണത്തിനായി സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും

സിദ്ധാർത്ഥന്റെ മരണം; അന്വേഷണത്തിനായി സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും
X

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും. ഡല്‍ഹിയില്‍ നിന്ന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അടങ്ങുന്ന സംഘം ഇന്നലെ കണ്ണൂരിലെത്തിയിരുന്നു. കേസ് അന്വേഷിച്ചിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ന് മുതല്‍ സംഘം അന്വേഷണം തുടങ്ങും. കേസ് രേഖകള്‍ കല്‍പ്പറ്റ ഡിവൈഎസ്പി ഓഫിസിലെത്തി പരിശോധിക്കുമെന്നാണ് വിവരം. മാര്‍ച്ച് ഒമ്പതിനാണ് സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it