Latest News

രാസവള കുംഭകോണം: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോദരന്റെ വസതിയില്‍ സിബിഐ റെയ്ഡ്

രാസവള കുംഭകോണം: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോദരന്റെ വസതിയില്‍ സിബിഐ റെയ്ഡ്
X

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോദരന്റെ വസതിയില്‍ സിബിഐ റെയ്ഡ്. രാസവള കുംഭകോണക്കേസുമായി ബന്ധപ്പെട്ടാണ് അശോക് ഗെലോട്ടിന്റെ സഹോദരന്‍ അഗ്രസെന്‍ ഗെലോട്ടിന്റെ ജോധ്പൂരിലെ വസതിയിലും ഓഫിസിലും സിബിഐ പരിശോധന നടത്തിയത്. രാസവള വ്യാപാരിയായ അഗ്രസെന്‍ ഗെലോട്ടിനെ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധിക്കെതിരായ ഇഡി അന്വേഷണത്തില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസിന്റെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രമുഖ നേതാവിന്റെ ബന്ധുവിനെതിരേയും നടപടിയുണ്ടാവുന്നത്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2007 നും 2009 നും ഇടയില്‍ സബ്‌സിഡി നിരക്കിലുള്ള വളം കയറ്റുമതി ചെയ്തതായി അഗ്രസെന്‍ േെലാട്ടിനെതിരേ ആരോപണമുയര്‍ന്നിരുന്നു. 2007 മുതല്‍ 2009 വരെയുള്ള കാലയളവില്‍ അഗ്രസെന്‍ ഗെലോട്ട് ഗൂഢാലോചന നടത്തി ഇന്ത്യന്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ വന്‍തോതില്‍ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (എംഒപി) വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുവെന്നായിരുന്നു ആരോപണം.

Next Story

RELATED STORIES

Share it