രാജസ്ഥാനിലെ പോലിസുകാരന്റെ ആത്മഹത്യ: കോണ്‍ഗ്രസ് എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ചുരു ജില്ലയിലെ രാജ്ഗഡ് സ്‌റ്റേഷനിലെ പോലിസ് ഓഫിസര്‍ വിഷ്ണുദുത് വിഷ്‌ണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ കൃഷ്ണ പൂനിയയെ സിബിഐ ചോദ്യം ചെയ്തു. മെയ് 23നാണ് വിഷ്ണുദുത് വിഷ്‌ണോയിയെ താമസസ്ഥലത്ത് നിന്ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു. രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ സ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. ഇതില്‍ ഒരെണ്ണം മാതാപിതാക്കളെ അഭിസംബോധന ചെയ്തും മറ്റൊന്ന് ജില്ലാ പോലിസ് സൂപ്രണ്ടിനുമുള്ളതായിരുന്നു. പോലിസിന് നല്‍കിയ ആത്മഹത്യാക്കുറിപ്പില്‍ വിഷ്‌ണോയ് തന്റെ മേലുള്ള സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്നാണ് ആരോപിച്ചിരുന്നത്.
രാഷ്ട്രീയ സമ്മര്‍ദ്ദം സംബന്ധിച്ച് സുഹൃത്തുക്കളില്‍ ഒരാളുമായി നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും പുറത്തുവന്നിരുന്നു. അതേസമയം, സത്യസന്ധനും കഠിനാധ്വാനിയുമായ ഉദ്യോഗസ്ഥനെ കോണ്‍ഗ്രസ് എംഎല്‍എ കൃഷ്ണ പൂനിയ സമ്മര്‍ദ്ദം ചെലുത്തിയതായി ബിജെപിയും ബിഎസ്പിയും ആരോപിച്ചിരുന്നു. രാജസ്ഥാനിലെ സദുല്‍പൂര്‍ നിയോജകമണ്ഡലം എംഎല്‍എയാണ് കൃഷ്ണ പൂനിയ.
CBI Questions Rajasthan Congress MLA Krishna Poonia In Cop's Suicide Case
RELATED STORIES
കണ്ണൂര് ട്രെയിന് തീവയ്പ് കേസില്‍ ഒരാള് കസ്റ്റഡിയില്
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില് ഇടിവ്
1 Jun 2023 9:06 AM GMT12 വയസില് താഴെയുള്ള കുട്ടികളെ എഐ ക്യാമറയ്ക്ക് തിരിച്ചറിയാന് കഴിയും;...
1 Jun 2023 8:41 AM GMTകണ്ണൂരില് ബസില് നഗ്നതാ പ്രദര്ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്
1 Jun 2023 8:35 AM GMTസ്കൂളുകളുടെ മധ്യവേനലവധി ഇനിമുതല് ഏപ്രില് 6ന്; ജൂണ് ഒന്നിനു തന്നെ...
1 Jun 2023 8:24 AM GMT