Latest News

കത്തോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം നല്‍കി

കത്തോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം നല്‍കി
X

മനാമ: യാക്കോബായ സുറിയാനി സഭയുടെ കത്തോലിക്കയും, മലങ്കര മെത്രാപ്പോലീത്തയും, പരിശുദ്ധ പരുമല തിരുമേനിയുടെ പിന്‍ഗാമിയുമായ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് ബഹ്റൈന്‍ സെന്റ് പീറ്റേഴ്‌സ് ഇടവക സ്വീകരണം നല്‍കി.

സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ പാത്രിയാര്‍ക്കല്‍ വികാര്‍ അഭിവന്ദ്യ മാത്യൂസ് മോര്‍ തേവോദോസിയോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണത്തില്‍ ബഹ്റയ്‌നിലെ ഇന്ത്യന്‍ സ്ഥാനപതി എച് ഇ വിനോദ് കെ ജേക്കബ് മുഖ്യ അഥിതിയായിരുന്നു. എച് ഇ ബിഷപ്പ് ആല്‍ദോ ബറാഡി(അപ്പോസ്‌ത്തോലിക് വികാര്‍, നോര്‍ത്തേണ്‍ അറേബ്യ), ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബിനു മണ്ണില്‍, ബഹ്‌റയ്‌നിലെ വിവിധ സഭകളിലെ വൈദീക ശ്രേഷ്ഠര്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായി. ഇടവക വികാരി വന്ദ്യ സ്ലീബാ പോള്‍ കൊറെപ്പിസ്‌ക്കോപ്പ വട്ടവേലില്‍ സ്വാഗതം ആശംസിച്ചു. ഇടവകയുടെ സെക്രട്ടറി മനോഷ് കോര നന്ദി പറഞ്ഞു. തുടര്‍ന്ന്, ചലച്ചിത്ര പിന്നണി ഗായിക മൃദുലാ വാര്യര്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ ജേതാവ് അരവിന്ദ്, ഗായകന്‍ ജോയ് സൈമണ്‍, അരാഫാത് തുടങ്ങിയവര്‍ നയിച്ച സിംഫോണിയ-2025 ഗാനസന്ധ്യയും ഗള്‍ഫ് എയര്‍ ക്ലബ് സല്‍മാബാദില്‍അരങ്ങേറി.

Next Story

RELATED STORIES

Share it