Latest News

ജയിലിലേക്ക് കഞ്ചാവും, ഹെറോയിനും കടത്തി; പൂച്ച പിടിയില്‍ (വിഡിയോ)

Cannabis and heroin smuggled into prison; Cat caught (Video)

ജയിലിലേക്ക് കഞ്ചാവും, ഹെറോയിനും കടത്തി; പൂച്ച പിടിയില്‍ (വിഡിയോ)
X

സാന്‍ജോസ്: കോസ്റ്റാറിക്കയില്‍ 235.65 ഗ്രാം കഞ്ചാവും 67.76 ഗ്രാം ഹെറോയിനുമായി പൂച്ച പിടിയില്‍. പൂച്ചയുടെ ശരീരത്തില്‍ മയക്കുമരുന്ന് പൊതികളിലാക്കിയാണ് വച്ചിട്ടുള്ളടത്. വയറിനടിയിലായാണ് ലഹരി വെച്ചിരുന്നത്. കോസ്റ്ററിക്കയിലെ ജയില്‍ ഉദ്യോഗസ്ഥരാണ് പൂച്ചയെ ജയിലിനു സമീപം കണ്ടത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ആരോഗ്യ വിലയിരുത്തലിനായി പൂച്ചയെ ദേശീയ മൃഗാരോഗ്യ സേവനത്തിന് കൈമാറിയതായി അധികൃതര്‍ പറഞ്ഞു. ആരാണ് ഇത്തരത്തില്‍ ലഹരി കടത്തലിന് പൂച്ചയെ ഉപയോഗിച്ചത് എന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it