നമ്പര്‍ പ്ലേറ്റില്‍ ജാതിവാല്: നടപടി ശക്തമാക്കി ഉത്തര്‍പ്രദേശ് ഗതാഗതവകുപ്പ്

ലഖ്‌നോ: വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റിലും വിന്‍ഡ് സ്‌ക്രീനിലും ജാതി രേഖപ്പെടുത്തുന്നതിനെതിരേ ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള പ്രത്യേക ഉത്തരവ് പ്രകാരമാണ് ഉത്തര്‍പ്രദേശ് പോലിസ് നടപടി ശക്തമാക്കുന്നത്.
യാദവ്, ജാട്ട്, ഗുജ്ജാര്‍, ബ്രാഹ്മിണ്‍, പണ്ഡിറ്റ്, ക്ഷത്രിയ, ലോധി, മൗര്യ തുടങ്ങിയ ജാതിക്കാരാണ് തങ്ങളുടെ വാഹനങ്ങളില്‍ നമ്പര്‍പ്ലേറ്റുകളില്‍ ജാതി രേഖപ്പെടുത്തുന്നത്. ചിലര്‍ ജാതിയ്ക്കുപുറമേ ഉപജാതിയും രേഖപ്പെടുത്തും. എസ്‌യുവി, കാറുകള്‍, മോട്ടോര്‍ സൈക്കിള്‍ തുടങ്ങി എല്ലാ വാഹനങ്ങളിലും ഈ പതിവുണ്ട്.
ജാതി രേഖപ്പെടുത്തുന്ന പതിവ് ഉത്തര്‍പ്രദേശില്‍ ഇതാദ്യമല്ല. വളരെ കാലമായി തുടരുന്ന പതിവാണ്.
ജാതി നാമങ്ങള്‍ എഴുതുന്നത് സമൂഹത്തിന്റെ ഐക്യത്തെയും സാമൂഹിക ജീവിതത്തെയും ഹാനികരമായി ബാധിക്കുമെന്ന് വിശദീകരിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ ഹര്‍ഷര്‍ പ്രഭു എന്ന അധ്യാപകന്‍ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് കത്തെഴുതിയിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെട്ട് നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഗതാഗത വകുപ്പ് നടത്തിയ പരിശോധനയില്‍ നിരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ഇരുപതിലൊന്ന് എന്ന നിരക്കില്‍ വാഹനങ്ങളില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
''അത്തരം സ്റ്റിക്കറുകള്‍ വാഹനങ്ങളില്‍ പതിക്കാന്‍ പാടില്ല. അതു ചെയ്യുന്നവരുടെ വാഹനം പിടിച്ചെടുക്കും. ഓരോ ഇരുപതാമത്തെ വാഹനത്തിലും ജാതി സ്റ്റിക്കര്‍ പതിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അത്തരം വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്''- കാന്‍പൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഡി കെ ത്രിപാഠി പറഞ്ഞു.
2003-07ലെ സമാജ് വാദി പാര്‍ട്ടിയുടെ ഭരണകാലത്താണ് ഈ പതിവ് തുടങ്ങിയത്. യാദവ് എന്നെഴുതിയ സ്റ്റിക്കറുകള്‍ അക്കാലത്ത് വ്യാപകമായി ഉപയോഗിച്ചു.
ബിഎസ്പി കാലത്ത് ജാദവ് എന്ന ദലിത് ജാതി നാമം വഹിക്കുന്ന സ്റ്റിക്കറുകള്‍ വ്യാപകമായി. പടിഞ്ഞാറന്‍ യുപിയില്‍ ഇപ്പോഴുമത് പ്രചാരത്തിലുണ്ട്. ക്ഷത്രിയ, താക്കൂര്‍, രജ്പുത് ജാതിക്കാരും ഈ പതിവ് തുടങ്ങിയിട്ടുണ്ട്.
ജാതിനാമങ്ങള്‍ രേഖപ്പെടുത്തുന്നതിനെതിരേ നേരത്തെയും വകുപ്പ് നടപടിയെടുത്തിട്ടുണ്ടെങ്കിലും പതിവ് തുടരുകയായിരുന്നു.
RELATED STORIES
ഷാജഹാന് വധം: ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘം അന്വേഷിക്കും
15 Aug 2022 7:25 PM GMT'ഭാരത മാതാവിനെ ഹിജാബണിയിച്ചു'; കുട്ടികളുടെ നാടകം വര്‍ഗീയ ആയുധമാക്കി...
15 Aug 2022 6:29 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
15 Aug 2022 5:54 PM GMTവെള്ളക്കാരുടെ ഭിന്നിപ്പിക്കല്‍ തന്ത്രം അതിജീവിച്ചവരാണ്...
15 Aug 2022 5:28 PM GMTവിവിധ പാര്‍ട്ടികളുടെ കൊടിമരത്തില്‍ ദേശീയ പതാക; മുസ് ലിംലീഗിനെതിരേ...
15 Aug 2022 4:40 PM GMTബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസിലെ കുറ്റക്കാര്‍ക്ക് ഗുജറാത്ത്...
15 Aug 2022 3:36 PM GMT