Latest News

കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്

കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്
X

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 2021-22 അധ്യായന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദ, ബിരുദാനന്തര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ ഉള്ളടക്കം ചെയ്ത് സെപ്തംബര്‍ 15 നകം പട്ടികവര്‍ഗ്ഗ വികസന ഓഫിസര്‍, സിവില്‍ സ്‌റ്റേഷന്‍, സി ബ്ലോക്ക്, നാലാം നില, കോഴിക്കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് ട്രൈബല്‍ ഡിവലപ്പ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.. ഫോണ്‍: 0495 2376364.

Next Story

RELATED STORIES

Share it