Latest News

ഫോര്‍ട്ട്‌കൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്ന സംഭവം; നടത്തിപ്പുക്കാര്‍ക്കെതിരേ കേസെടുത്തു

ഫോര്‍ട്ട്‌കൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്ന സംഭവം; നടത്തിപ്പുക്കാര്‍ക്കെതിരേ കേസെടുത്തു
X

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്ന് വിദേശ സഞ്ചാരികള്‍ക്ക് പരിക്ക് പറ്റിയ സംഭവത്തില്‍ ഫോര്‍ട്ട്‌കൊച്ചി പോലിസ് കേസെടുത്തു. ചീനവല നടത്തിപ്പുകാരായ ഫോര്‍ട്ട്‌കൊച്ചി പുതു നഗരം കുരിശു പറമ്പില്‍ കെ എസ് ജിയോ (44), ഫോര്‍ട്ട്‌കൊച്ചി സെന്‍ട്രല്‍ ഓടത്ത വെളിവില്‍ വീട്ടില്‍ പി ജെ ജോണ്‍സന്‍ (67) എന്നിവര്‍ക്കെതിരേയാണ് ഫോര്‍ട്ട്‌കൊച്ചി പോലിസ് കേസെടുത്തത്.

പൊതുജനസുരക്ഷക്ക് അപായം ഉണ്ടാകുമെന്നറിഞ്ഞിട്ടും സാമ്പത്തിക നേട്ടം ഉണ്ടാകണമെന്ന ഉദ്ദേശത്തോടെ വിദേശ വിനോദ സഞ്ചാരികളെ യാതൊരു സുരക്ഷാമാനദണ്ഡവും പാലിക്കാതെ ചീനവലയില്‍ കയറ്റിയതിനാണ് കേസ്. ഫോര്‍ട്ട്‌കൊച്ചി കമാല കടവിലെ പാലം വല എന്നറിയപ്പെടുന്ന ചീനവലയിലാണ് വെള്ളിയാഴ്ച രാവിലെ അപകടം ഉണ്ടായത്. ചീനവലയുടെ തട്ട് ജീര്‍ണാവസ്ഥയിലായിരുന്നുവെന്നാണ് പറയുന്നത്. ഏഴു വിദേശികള്‍ ഒരുമിച്ച് കയറി നിന്നപ്പോള്‍ ഇവരുടെ ഭാരം താങ്ങാനാകാതെ ചീനവലത്തട്ട് തകര്‍ന്ന് വീഴുകയായിരുന്നു.

ചീനവല തകര്‍ന്നതോടെ വിദേശ വിനോദ സഞ്ചാരികള്‍ കടലിനോട് ചേര്‍ന്നുള്ള കായലിലേക്ക് വീണു. ചീനവല തൊഴിലാളികളും സമീപത്തെ കച്ചവടക്കാരും, നാട്ടുകാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തി കരയിലേക്കെത്തിച്ചത്. ടൂറിസം കേന്ദ്രമായ ഫോര്‍ട്ട്‌കൊച്ചിയില്‍ എത്തുന്ന വിദേശികളേയും ആഭ്യന്തര സഞ്ചാരികളേയും പണം വാങ്ങി ചീനവലയില്‍ കയറ്റാറുണ്ട്. ചിലപ്പോള്‍ ഫോട്ടോയ്ക്ക് വേണ്ടി വല വലിപ്പിക്കാറുമുണ്ടെന്നും ഇത് അപകടകരമാണെന്നും പോലിസ് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായും പറഞ്ഞു. ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ടാണ് അവിടെ ആളുകളെ കയറ്റിയിരുന്നത്.

Next Story

RELATED STORIES

Share it