രാഹുലിന് കാലാവധി കഴിഞ്ഞ ചായപ്പൊടി കൊണ്ട് ചായ; കേസെടുത്ത് പോലിസ്

ഈ മാസം ഒമ്പതിന് രാഹുല്‍ ഹൈദരാബാദിലെ ശംഷാദ്ബാദില്‍ റാലിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഇവിടെ വച്ച് ചായ കുടിക്കാന്‍ തീരുമാനിച്ച രാഹുലിന് കാലാവധി കഴിഞ്ഞ ചായപ്പൊടി ഉപയോഗിച്ചാണ് ചായ നല്‍കിയത്.

രാഹുലിന് കാലാവധി കഴിഞ്ഞ ചായപ്പൊടി  കൊണ്ട് ചായ; കേസെടുത്ത് പോലിസ്

ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ പ്രീമിയം ലോഞ്ചിനെതിരേ പോലിസ് കേസെടുത്തു. കാലാവധി കഴിഞ്ഞ ചായപ്പൊടി പാക്കറ്റുകള്‍ ചായ ഉണ്ടാക്കാന്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഈ ചായപ്പൊടി ഉപയോഗിച്ച് ചായ ഉണ്ടാക്കി നല്‍കിയിരുന്നു. ഈ മാസം ഒമ്പതിന് രാഹുല്‍ ഹൈദരാബാദിലെ ശംഷാദ്ബാദില്‍ റാലിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഇവിടെ വച്ച് ചായ കുടിക്കാന്‍ തീരുമാനിച്ച രാഹുലിന് കാലാവധി കഴിഞ്ഞ ചായപ്പൊടി ഉപയോഗിച്ചാണ് ചായ നല്‍കിയത്.

കുടിക്കുന്നതിനു മുമ്പ് വിമാനത്താവളത്തിലെ തെലങ്കാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറി അധികൃതര്‍ പരിശോധിച്ചതോടെയാണ് കാലാവധി കഴിഞ്ഞ ചായപ്പൊടിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ ഇടപെടലിനെതുടര്‍ന്ന് രാഹുല്‍ ചായ കുടിച്ചില്ല. ഉടന്‍ ഫോറന്‍സിക് വിഭാഗം പോലിസിനെ അറിയിക്കുകയും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഒക്ടോബര്‍ 2018ന് ചായപ്പൊടിയുടെ കാലാവധി അവസാനിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തുകയായിരുന്നു.അനാരോഗ്യകരമായ രീതിയില്‍ ചായ ഉണ്ടാക്കി നല്‍കിയതിന് ഇന്ത്യന്‍ പീനല്‍ കോഡിലെ 273 പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് 6 മാസം വരെ തടവും 1000 രൂപ വരെ പിഴയും ഈടാക്കാം.

SRF

SRF

Our Contributor help bring you the latest article around you


RELATED STORIES

Share it
Top