Latest News

സ്ത്രീത്വത്തെ അപമാനിച്ച കേസ്; എച്ച് ഡി രേവണ്ണയെയും മകന്‍ പ്രജ്ജ്വല്‍ രേവണ്ണയെയും കുറ്റവിമുക്തരാക്കി

സ്ത്രീത്വത്തെ അപമാനിച്ച കേസ്; എച്ച് ഡി രേവണ്ണയെയും മകന്‍ പ്രജ്ജ്വല്‍ രേവണ്ണയെയും കുറ്റവിമുക്തരാക്കി
X

ബെംഗളൂരു: സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ജനതാദള്‍ നിയമസഭാംഗം എച്ച് ഡി രേവണ്ണയെയും മകന്‍ പ്രജ്ജ്വല്‍ രേവണ്ണയെയും കുറ്റവിമുക്തരാക്കി. രേവണ്ണക്കെതിരായ കേസ് റദ്ദാക്കുന്നതിനിടെ കേസില്‍ പരാതി കൊടുക്കാന്‍ വന്ന കാലതാമസം കോടതി നിരീക്ഷിച്ചു.

ഇരകളില്‍ ഒരാള്‍ നല്‍കിയ കേസിലാണ് പ്രജ്ജ്വല്‍ രേവണ്ണക്കും എച്ച് ഡി രേവണ്ണക്കും എതിരേ ലൈംഗികാതിക്രമത്തിന് കേസെടുത്തത്. ഇവര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ 2900 വീഡിയോകള്‍ പ്രചരിച്ചിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള നിരവധി വീഡിയോകളുടെ പ്രചാരണത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ് ആരംഭിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടികൊണ്ടുപോകല്‍ എന്നിങ്ങനെ രണ്ടു കേസുകളാണ് എച്ച് ഡി രേവണ്ണക്കെതിരേ ഫയല്‍ ചെയ്തിരുന്നത്.രണ്ടിലും ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. മെയ് 13നാണ് കേസില്‍ ജാമ്യം ലഭിച്ചത്. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു കോടതിയെ സമീപിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it