Latest News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തേക്കും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തേക്കും
X

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസെടുത്തേക്കും. സ്ത്രീകളെ ശല്യം ചെയ്ത വകുപ്പ് ചുമത്തി രാഹുലിനെതിരെ കേസെടുക്കാന്‍ സംസ്ഥാന പോലിസ് മേധാവി നിര്‍ദേശം നല്‍കിയതായാണ് വിവരം. പുറത്ത് വന്ന സംഭാഷണങ്ങളില്‍ രാഹുല്‍ വധഭീഷണി അടക്കം മുഴക്കിയത് ഗൗരവമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പത്രസമ്മേളനത്തല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിയുടെ ഉത്തരവ്.

ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിരുന്നെങ്കിലും സ്ത്രീകള്‍ നേരിട്ട് പരാതി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ കേസെടുക്കുന്നതില്‍ പോലിസ് നിയമോപദേശം തേടിയിരുന്നു. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദംചെലുത്തിയെന്ന് ആരോപിച്ച് ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യന്‍ എറണാകുളം സെന്‍ട്രല്‍ പോലിസില്‍ പരാതിനല്‍കിയിരുന്നു.എന്നാല്‍, പരാതിയില്‍ പറയുന്ന യുവതി ആരെന്നോ എപ്പോള്‍, എവിടെവെച്ച് നടന്നുവെന്നോ തുടങ്ങിയ കാര്യങ്ങള്‍ പറയുന്നില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും പോലിസ് അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it