Latest News

വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരേ കേസ്

വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരേ കേസ്
X

ആലത്തൂര്‍: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകനെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിജെപി പാടൂര്‍ ബൂത്ത് സെക്രട്ടറി പൊരുളിപ്പാടം സുരേഷാണ് വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇന്നലെ പുലര്‍ച്ചെ 3.30ക്കായിരുന്നു സംഭവം.

നടുറോഡില്‍ ഇരുന്ന് പരസ്യമായി മദ്യപിച്ചതിന് ശേഷം ലഹരിയിലായെത്തിയ ഇയാള്‍ പാടൂരില്‍ ഡിവൈഎഫ്‌ഐ ആലത്തൂര്‍ ബ്ലോക്ക് സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡുകളും സിപിഐ എം കൊടിതോരണങ്ങളും നശിപ്പിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സമീപത്തെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 64 കാരിയായ വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തില്‍ പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ ഉണര്‍ന്നതോടെ പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലത്തൂര്‍ പോലിസ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

Next Story

RELATED STORIES

Share it