Latest News

'കേരളത്തില്‍ കാസാ-ആര്‍എസ്എസ് വര്‍ഗീയ കൂട്ടുകെട്ട്'-മുഖ്യമന്ത്രി

പോക്‌സോ കേസ് വരെ പോലിസ് അട്ടിമറിച്ചു, മൂന്നാം മുറയും അഴിമതിയും കണ്ടുനില്‍ക്കില്ല

കേരളത്തില്‍ കാസാ-ആര്‍എസ്എസ് വര്‍ഗീയ കൂട്ടുകെട്ട്-മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേരളത്തില്‍ കാസാ-ആര്‍എസ്എസ് വര്‍ഗീയ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വര്‍ഗീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്നും കര്‍ശന നിരീക്ഷണവും നടപടിയും വേണമെന്നും മുഖ്യമന്ത്രി. പോലിസ് ഉന്നതതല യോഗത്തിലാണ് നിര്‍ദേശം.

പോലിസിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. മൂന്നാം മുറയും അഴിമതിയും കണ്ടുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.

പോക്‌സോ കേസ് വരെ പോലിസ് അട്ടിമറിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട എസ്പിയായിരിക്കെ വി ജി വിനോദ് കുമാര്‍ പോക്‌സോ കേസ് അട്ടിമറിച്ചെന്നായിരുന്നു വകുപ്പുതല കണ്ടെത്തല്‍. പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സേനയ്ക്ക് കളങ്കമുണ്ടാക്കുന്ന പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it