Latest News

കാള്‍ട്ടണ്‍ ചാപ്മാന്‍ അന്തരിച്ചു

1995-2001 കാലത്ത് ഇന്ത്യന്‍ മധ്യനിരയിലെ സജീവസാന്നിധ്യമായിരുന്നു.

കാള്‍ട്ടണ്‍ ചാപ്മാന്‍ അന്തരിച്ചു
X

ബെംഗളുരു:മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടണ്‍ ആന്റണി ചാപ്മാന്‍ അന്തരിച്ചു (49). ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1995-2001 കാലത്ത് ഇന്ത്യന്‍ മധ്യനിരയിലെ സജീവസാന്നിധ്യമായിരുന്നു. ഈസ്റ്റ് ബംഗാള്‍, ജെസിറ്റി മില്‍സ് ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയില്‍ കര്‍ണാടക, പഞ്ചാബ്, പശ്ചിമബംഗാള്‍ ടീമുകള്‍ക്ക് വേണ്ടി കളിത്തിരുന്നു. 1997-98 സീസണില്‍ എഫ്സി കൊച്ചി താരമായിരുന്നു. ക്വാട്സ് ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അക്കാദമി പരിശീലകനായിരുന്നു. കര്‍ണാടക സ്വദേശിയാണ്.

Next Story

RELATED STORIES

Share it