Latest News

ന്യൂഡല്‍ഹിയില്‍ ചെങ്കോട്ടക്കു സമീപം കാര്‍ സ്‌ഫോടനം, രണ്ടുപേര്‍ മരിച്ചതായി റിപോര്‍ട്ട്

മൂന്നു പേര്‍ക്ക് പരിക്കേറ്റു, നാലു വാഹനങ്ങള്‍ക്ക് തീപിടിച്ചു, നഗരത്തിലുടനീളം അതീവ ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹിയില്‍ ചെങ്കോട്ടക്കു സമീപം കാര്‍ സ്‌ഫോടനം, രണ്ടുപേര്‍ മരിച്ചതായി റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ സ്‌ഫോടനം. തീപിടുത്തത്തില്‍ സമീപത്തുള്ള മൂന്നു മുതല്‍ നാലു വരെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപോര്‍ട്ട്. സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിനു സമീപമാണ് സംഭവം നടന്നതെന്ന് ഡല്‍ഹി അഗ്‌നിശമന വകുപ്പ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

സ്‌ഫോടനത്തിനു ശേഷം തലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌ഫോടനത്തില്‍ പരിക്കുകള്‍ ഉണ്ടായതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ടു ചെയ്തു. അഞ്ച് ഫയര്‍ എന്‍ജിനുകള്‍ ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്.

Next Story

RELATED STORIES

Share it