Latest News

പരപ്പനങ്ങാടി എല്‍ബിഎസ് സെന്ററില്‍ കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

പരപ്പനങ്ങാടി എല്‍ബിഎസ് സെന്ററില്‍ കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
X

പരപ്പനങ്ങാടി: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ബിഎസ് സെന്റെര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ പ്‌ളസ് ടു അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുള്ള ഡി.സി.എ (എസ്), എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കോഴ്‌സിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ www.lbscetnre.kerala.gov.in എന്ന വെബ് സൈറ്റില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായി ഫീസടച്ച് പ്രവേശനം നേടാവുന്നതാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് പ്രവേശനം തീര്‍ത്തും സൗജന്യമാണ്.

കോഴ്‌സുകള്‍ സംബന്ധമായ വിശദ വിവരങ്ങള്‍ക്ക് പരപ്പനങ്ങാടി താനൂര്‍ റോഡിലുള്ള എല്‍.ബി.എസ് ഓഫിസുമായി നേരിട്ടോ, O494-2411135 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.

Next Story

RELATED STORIES

Share it