Latest News

മോദിക്ക് നന്ദി അറിയിക്കാനുള്ള യുജിസി നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധവുമായി കാംപസ് ഫ്രണ്ട്

മോദിക്ക് നന്ദി അറിയിക്കാനുള്ള യുജിസി നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധവുമായി കാംപസ് ഫ്രണ്ട്
X

കോഴിക്കോട്: കേരളത്തിലെ വിവിധ കാംപസുകളില്‍ മോദി വിരുദ്ധ ബാനറുകള്‍ ഉയര്‍ത്തി കാംപസ് ഫ്രണ്ട് പ്രതിഷേധം. 18 വയസിനു മുകളില്‍ പ്രായമുളളവര്‍ക്ക് സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ചതിന് നന്ദി അറിയിച്ചു കൊണ്ട് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ബാനര്‍ ഉയര്‍ത്താന്‍ യുജിസി നിര്‍ദ്ദേശിച്ചിരുന്നു. മോദി ചിത്രം ഗംഗയില്‍ വെക്കുക, ഒഴുകുന്ന ശവങ്ങള്‍ നന്ദി പറയട്ടെ #NoPraise #NoThanks #ModiFailure' എന്ന തലക്കെട്ടിലുള്ള ബാനറുകളാണ് കാംപസ് ഫ്രണ്ട് ഉയര്‍ത്തിയത്.

വരും ദിവസങ്ങളില്‍ കാംപസ് തലങ്ങളില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് സംഘടന തീരുമാനിച്ചിട്ടുള്ളതെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ പറഞ്ഞു.




കാംപസ് ഫ്രണ്ടിനു പുറമെ നിരവധി വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മഹാരാജാസില്‍ ഫ്രറ്റേര്‍ണിറ്റി ഉയര്‍ത്തിയ ബാനര്‍ എസ്എഫ്‌ഐ നശിപ്പിച്ചത് വിവാദമായിരുന്നു.

Next Story

RELATED STORIES

Share it