മസ്ജിദിലെ ആക്രമണം: ന്യൂസിലന്റ് എംബസിയിലേക്ക് കാംപസ് ഫ്രണ്ട് മാര്‍ച്ച്

ദേശീയ പ്രസിഡന്റ് എം എസ് സാജിദ് നേതൃത്വം നല്‍കിയ മാര്‍ച്ച് തീന്‍മൂര്‍തി മര്‍ഗില്‍ വച്ച് ഡല്‍ഹി പോലിസ് തടഞ്ഞു പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു.

മസ്ജിദിലെ ആക്രമണം: ന്യൂസിലന്റ്  എംബസിയിലേക്ക് കാംപസ് ഫ്രണ്ട് മാര്‍ച്ച്

ന്യൂഡല്‍ഹി: നിഷ്‌കളങ്കരായ 49 പേരുടെ ജീവന്‍ അപഹരിച്ച സായുധാക്രമണം ലഘൂകരിക്കാനുള്ള നീക്കത്തിനെതിരേ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഡല്‍ഹിയിലെ ന്യൂസിലന്റ് എംബസിയിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. ദേശീയ പ്രസിഡന്റ് എം എസ് സാജിദ് നേതൃത്വം നല്‍കിയ മാര്‍ച്ച് തീന്‍മൂര്‍തി മര്‍ഗില്‍ വച്ച് ഡല്‍ഹി പോലിസ് തടഞ്ഞു പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു.


മസ്ജിദുകളിലുണ്ടായ ആക്രമണം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് വ്യക്തമാണെന്നിരിക്കെ കൊലയാളിയായ ബെറ്റന്‍ ഹാരിസിനെതിരേ കൊലപാതക കേസ് മാത്രമാണ് ചുമത്തിയത്. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പ്രോസിക്യൂട്ട് ചെയ്ത കടുത്ത ശിക്ഷ നല്‍കാന്‍ ന്യൂസിലന്റ് സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രതിഷേധിക്കാര്‍ ആവശ്യപ്പെട്ടു. ഇസ്‌ലാമോ ഫോബിയയുടെയും

വെള്ളക്കാരന്റെ വംശീയതയുടെയും അടിസ്ഥാനത്തില്‍ നടന്ന ഹീനമായ കൂട്ടക്കൊലയെ ശക്തമായ ഭാഷയില്‍ അപലപിക്കാന്‍ ന്യൂസിലന്റ് കോടതി തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top