Latest News

ലോക ഭൂപടത്തില്‍ ആഫ്രിക്കയുടെ യഥാര്‍ത്ഥ വലുപ്പം കാണിക്കണമെന്ന് ആവശ്യം

ലോക ഭൂപടത്തില്‍ ആഫ്രിക്കയുടെ യഥാര്‍ത്ഥ വലുപ്പം കാണിക്കണമെന്ന് ആവശ്യം
X

ധക്കര്‍(സെനഗല്‍): ലോകത്തെ ഏറ്റവും പ്രശസ്തമായ ഭൂപട രീതിയായ മക്കാറ്റര്‍ പ്രൊജക്ഷന്‍ പ്രകാരമുള്ള ഭൂപടത്തില്‍ ഗ്രീന്‍ലാന്‍ഡിനും ആഫ്രിക്കയ്ക്കും ഒരേ വലിപ്പമാണ്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ആഫ്രിക്കയ്ക്ക് 14 ഗ്രീന്‍ലാന്‍ഡുകള്‍ ചേരുന്ന വലുപ്പമുണ്ട്. ആഫ്രിക്കയുടെ യഥാര്‍ത്ഥ വലുപ്പം ഭൂപടങ്ങള്‍ കാണിക്കുന്നില്ലെന്ന് ആരോപണം കാലങ്ങളായുണ്ട്. അതിനാല്‍, ആഫ്രിക്കയുടെ യഥാര്‍ത്ഥ വലുപ്പം കാണിക്കുന്ന മാപ്പുകളുമായി ഇപ്പോള്‍ ആഫ്രിക്കക്കാര്‍ പ്രചാരണം നടത്തുകയാണ്. ഈക്വല്‍ എര്‍ത്ത് പ്രൊജക്ഷനിലൂടെയാണ് ഇത്തരം ഭൂപടം തയ്യാറാക്കുന്നത്. ആഫ്രിക്കയിലെ 55 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ആഫ്രിക്കന്‍ യൂണിയനും ഈ പ്രചാരണം ഏറ്റെടുത്തു.

പല ആധുനിക ഭൂപടങ്ങളിലും ആഫ്രിക്കയെ വളരെ ചെറുതായാണ് കാണിക്കുന്നത്. യൂറോപ്യന്‍ കാര്‍ട്ടോഗ്രാഫറായ ഗെറാഡസ് മക്കാറ്റര്‍ 16ാം നൂറ്റാണ്ടില്‍ തയ്യാറാക്കിയ ഭൂപടങ്ങളാണ് ഇതിന് വഴിവെച്ചത്. യൂറോപ്യന്‍ കപ്പല്‍ സഞ്ചാരികള്‍ക്ക് വേണ്ടിയാണ് ഗെറാഡസ് മക്കാറ്റര്‍ ഭൂപടങ്ങളുണ്ടാക്കിയത്. വടക്കേ അമേരിക്കയുടെ ഭാഗങ്ങള്‍ വലുതാക്കിയും തെക്കന്‍ അമേരിക്കയും ആഫ്രിക്കയും ചെറുതാക്കിയതുമായ ഭൂപടങ്ങളാണ് ഇവ. ഇത്തരം വ്യാജ ഭൂപടങ്ങള്‍ മാറ്റി ഓരോ സ്ഥലങ്ങളുടെയും കൃത്യമായ വലുപ്പം കാണിക്കുന്ന ഭൂപടങ്ങള്‍ ഉപയോഗിക്കണമെന്ന് ആഫ്രിക്കയിലെ ആഫ്രിക്ക നോ ഫില്‍റ്റര്‍, സ്പീക്കപ്പ് ആഫ്രിക്ക എന്നീ ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു. യൂറോപ്യന്‍ താല്‍പര്യപ്രകാരമുള്ള ഭൂപടങ്ങള്‍ ലോകത്ത് ആഫ്രിക്കക്കാരുടെ പ്രാധാന്യം കുറയ്ക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it