Latest News

കാലിക്കറ്റ് വിസി: സംഘപരിവാര്‍ അജണ്ടയെ എതിര്‍ക്കാത്ത കോണ്‍ഗ്രസ്, ലീഗ് നിലപാട് ജനം തിരിച്ചറിയണം-കാംപസ് ഫ്രണ്ട്

കാലിക്കറ്റ് വിസി: സംഘപരിവാര്‍ അജണ്ടയെ എതിര്‍ക്കാത്ത കോണ്‍ഗ്രസ്, ലീഗ് നിലപാട് ജനം തിരിച്ചറിയണം-കാംപസ് ഫ്രണ്ട്
X

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനത്തിലെ സംഘപരിവാര്‍ അജണ്ടയെ എതിര്‍ക്കാത്ത കോണ്‍ഗ്രസ്, ലീഗ് നിലപാട് ജനം തിരിച്ചറിയണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷെഫീഖ് കല്ലായി. മാസങ്ങളായി വിസി നിയമനം വൈകുകയാണ്. അതിന്റെ കാരണം ഗവര്‍ണറുടെ രാഷ്ട്രീയക്കളിയും സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടും കൊണ്ടാണെന്ന് ഏവര്‍ക്കുമറിയാം. സര്‍വകലാശാല വിസിയായി സംഘപരിവാര്‍ നോമിനിയെ അവരോധിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ തന്നെ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. സര്‍ക്കാര്‍ നോമിനിയെ വെട്ടി ബിജെപി നോമിനിയെ നിയമിക്കാനാണ് ഗവര്‍ണറുടെ നീക്കം. സര്‍ക്കാര്‍ മൗനത്തിലുമാണ്.

ഈ സമയത്ത് ബിജെപി നീക്കത്തിനെതിരെ ശക്തമായ രാഷ്ട്രീയ നിലപാടുമായി രംഗത്തുവരേണ്ട പ്രതിപക്ഷ കക്ഷികള്‍ ഒരു നിലപാടും ഇതുവരെയെടുത്തിട്ടില്ല. അതേസമയം, കാലിക്കറ്റ് വിസി നിയമനം വൈകുന്നുവെന്ന പേരില്‍ പ്രത്യക്ഷ സമരങ്ങളുമായി ഇവര്‍ രംഗത്തുമുണ്ട്. ഇത്രയധികം പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും വിസി നിയമനത്തിലെ ആര്‍എസ്എസ് ഇടപെടലിനെ എതിര്‍ക്കാന്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനും ലീഗിനും കഴിയാത്തത് അപകടകരമാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ കടന്നുകയാറാനുള്ള സംഘപരിവാര്‍ നീക്കങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ ഫാഷിസ്റ്റ് വിരുദ്ധതയുടെ പൊയ്മുഖമാണ് ഇവിടെ വെളിവാകുന്നത്. ഈ വിഷയത്തില്‍ മൗനം തുടരുന്ന പ്രതിപക്ഷ സംഘടനകളുടെ കപടമുഖം ജനം തിരിച്ചറിയണമെന്നും ഷെഫീഖ് ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it