Latest News

മന്ത്രിസഭാ വികസനം: പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം

മന്ത്രിസഭാ വികസനം: പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം
X

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി എന്‍ഡിഎ നേതാക്കള്‍ ഉള്‍പ്പെടുന്ന ഉന്നതതല യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗിലാണ് യോഗം നടക്കുന്നത്.

എന്‍ഡിഎയിലെ മുതിര്‍ന്ന മിക്കവാറും നേതാക്കള്‍ യോഗത്തിനെത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നദ്ദ, ബിജെപി നേതാക്കളായ മീനാക്ഷി ലേഖി, സര്‍ബാനന്ദ സൊനോവാള്‍, പുരുഷോത്തം രുപാല, നിസിത് പ്രമാണിക്, ജനതാദള്‍ സെക്കുലര്‍ നേതാവ് ആര്‍സിപി സിങ്, ലോക് ജനശക്തി നേതാവ് പുഷ്പവതി പരസ് തുടങ്ങിയവരാണ് എത്തിച്ചേര്‍ന്ന പ്രമുഖര്‍.

രണ്ടാം തവണ മോദി അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ മന്ത്രിസഭാ പുനഃസംഘടനയില്‍ പിന്നാക്ക, ദലിത് വിഭാഗങ്ങളില്‍നിന്ന് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. ഇക്കാര്യം പ്രാനമന്ത്രിയും സ്ഥിരീകരിച്ചിരുന്നു.

ഇത്തവണ ഈ വിഭാഗത്തില്‍ നിന്ന് 15-20 അംഗങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ചെറു ജാതികളില്‍ നിന്നും കൂടുതല്‍ പേരെ ഉള്‍പ്പെടുത്തും. കൂടുതല്‍ സ്ത്രീകളെയും യുവാക്കളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it