നാലു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്
BY SNSH16 April 2022 4:25 AM GMT

X
SNSH16 April 2022 4:25 AM GMT
ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്.പശ്ചിമ ബംഗാളിലെ അസന്‍സോള്‍ ലോക്സഭ സീറ്റ്, ബംഗാളിലെ ബലിഗഞ്ച്, ഛത്തീസ് ഗഡിലെ ഖൈരാഗാര്‍ഹ്, ബിഹാറിലെ ബോചാഹന്‍, മഹാരാഷ്ട്രയിലെ കോലാപൂര്‍ നോര്‍ത്ത് എന്നീ അസംബ്ലി സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലാണ് ഇന്ന് നടക്കുന്നത്.
അസന്‍സോള്‍ ലോക്സഭ സീറ്റില്‍ നടനും രാഷ്ട്രീയനേതാവുമായ ശത്രുഘ്നന്‍ സിന്‍ഹയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ബാബുല്‍ സുപ്രിയോ രാജിവെച്ചതിനെ തുടര്‍ന്നാണ് അസന്‍സോളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ബംഗാളിലെ ബലിഗഞ്ച് നിയമസഭ സീറ്റിലേക്ക് ബിജെപി വിട്ട് പാര്‍ട്ടിയിലെത്തിയ ബാബുല്‍ സുപ്രിയോയെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. ബലിഗഞ്ചില്‍ കേയ ഘോഷാണ് ബിജെപി സ്ഥാനാര്‍ഥി. സൈറ ഷാ ഹാലിം സിപിഎം സ്ഥാനാര്‍ഥിയായും ജനവിധി തേടുന്നു.
മന്ത്രി സുബ്രത മുഖര്‍ജിയുടെ മരണത്തെത്തുടര്‍ന്നാണ് ബലിഗഞ്ചില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. മഹാരാഷ്ട്രയിലെ കോലാപൂര്‍ നോര്‍ത്തില്‍ 15 സ്ഥാനാര്‍ഥികളാണ് ജനഹിതം തേടുന്നത്. കോണ്‍ഗ്രസിന്റെ ജയശ്രീ യാദവും, ബിജെപിയുടെ സത്യജിത് കദമും തമ്മിലാണ് മുഖ്യ പോരാട്ടം നടന്നത്.
Next Story
RELATED STORIES
ഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്
17 Aug 2022 7:12 PM GMT'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്‍ത്താൻ...
17 Aug 2022 7:04 PM GMTകൊവിഡ് ആശങ്ക, വിമാനത്തിനുള്ളില്‍ മാസ്ക് കര്‍ശനമാക്കി ഡിജിസിഎ;...
17 Aug 2022 6:57 PM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്‍ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMTബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചു
17 Aug 2022 6:01 PM GMTമുസ്ലിം യുവാക്കള്‍ക്കൊപ്പം ഹിന്ദു യുവതികള്‍ വിനോദയാത്ര പോയി; ബജ്റംഗ് ...
17 Aug 2022 5:34 PM GMT