Latest News

ജമ്മുവില്‍ വൈഷ്‌ണോ ദേവി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു: 4 മരണം; 20 പേര്‍ക്ക് പൊള്ളലേറ്റു

ജമ്മുവില്‍ വൈഷ്‌ണോ ദേവി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു: 4 മരണം; 20 പേര്‍ക്ക് പൊള്ളലേറ്റു
X

ന്യൂഡല്‍ഹി: ജമ്മുവിലെ കത്രയില്‍ വൈഷ്‌ണോ ദേവി തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് നാല് പേര്‍ മരിച്ചു. 20 പേര്‍ക്ക് പൊള്ളലേറ്റു. കത്രയില്‍നിന്ന് നൊമെയിലേക്കുള്ള യാത്രക്കിടയിലാണ് ബസിന് തീപിടിച്ചത്. ബസ് കത്രയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ പിന്നിട്ടിരുന്നതേയുള്ളൂ.

എഞ്ചിന്റെ ഭാഗത്താണ് ആദ്യം തീപടര്‍ന്നത്. പെട്ടെന്നുതന്നെ മുഴുവന്‍ ഭാഗവും തീയില്‍ അകപ്പെടുകയായിരുന്നുവെന്ന് ജമ്മു എഡിജിപി പറഞ്ഞു.

ബസ്സില്‍ എന്തെങ്കിലും തരത്തിലുള്ള സ്‌ഫോടകവസ്തുക്കള്‍ ഉണ്ടാകാനുള്ള സാധ്യത അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ തള്ളിക്കളഞ്ഞു. വൈഷ്‌ണോ ദേവി തീര്‍ത്ഥാനടത്തിലെ ബേസ് ക്യാമ്പാണ് കത്ര.

പൊള്ളലേറ്റവരില്‍ മൂന്ന് പേരെ വിദഗ്ധ ചികില്‍സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റവര്‍ക്ക് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.

കഴിഞ്ഞ ഏപ്രിലില്‍ ഒരു ബസ്സ് രാംനഗറില്‍ സ്‌കിഡ് ചെയ്ത് രണ്ട് യാത്രികര്‍ കൊല്ലപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it