സംപ്രേഷണ വിലക്ക്: മീഡിയാവണിന്റെ ഹരജി നാളെ സുപ്രിംകോടതിയില്‍
BY BRJ9 March 2022 2:46 PM GMT

X
BRJ9 March 2022 2:46 PM GMT
ന്യൂഡല്‍ഹി; മീഡിയാ വണ്‍ ചാനല്‍ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെതിരേയുള്ള ഹരജി നാളെ സുപ്രിംകോടതി പരിഗണിക്കും. മീഡിയവണ്‍ മാനേജ്‌മെന്റും എഡിറ്ററും സമര്‍പ്പിച്ച ഹരജികള്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരാണ് ഹരജി പരിഗണിക്കുന്ന ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹ്തഗി, ദുഷ്യന്ത് ദവെ, ഹുസേഫ അഹമ്മദി എന്നിവര്‍ ഹാജരാകും.
കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ ചാനല്‍ നല്‍കിയ ഹരജി കേരള ഹൈക്കോടതിയുടെ ഏകാംഗ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.
സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ എന്താണ് അതിനുളള കാരണമെന്ന് ഇതുവരെയും കേന്ദ്രം ഹരജിക്കാരെ അറിയിച്ചിട്ടില്ല.
Next Story
RELATED STORIES
ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMTഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസില്‍ കേരളാ...
20 Sep 2023 1:15 PM GMTനയതന്ത്ര സ്വര്‍ണക്കടത്ത്: ഒളിവിലായിരുന്ന പ്രതി രതീഷിനെ അറസ്റ്റ് ചെയ്തു
20 Sep 2023 12:14 PM GMT