Latest News

ബ്രൂവറി-ഡിസ്റ്റിലറി അഴിമതിയില്‍ സര്‍ക്കാരിന് തിരിച്ചടി; ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദം കോടതി തള്ളി

ബ്രൂവറി ഡിസ്റ്റിലറി അനുവദിച്ചതുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിലുള്ള എല്ലാ ഫയലും കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ചെന്നിത്തല പുതിയ ഹര്‍ജി സമര്‍പ്പിച്ചു

ബ്രൂവറി-ഡിസ്റ്റിലറി അഴിമതിയില്‍ സര്‍ക്കാരിന് തിരിച്ചടി; ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദം കോടതി തള്ളി
X

തിരുവനന്തപുരം: ബ്രൂവറി-ഡിസ്റ്റിലറി അഴിമതി കേസില്‍ ഇടതുസര്‍ക്കാരിന് തിരിച്ചടി. രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് തള്ളിയത്. കോടതി അന്വേഷിച്ച ശേഷം തീരുമാനമെടുക്കാമെന്ന് ജഡ്ജി ബി ഗോപകുമാര്‍ പറഞ്ഞു. അതേസമയം, ബ്രൂവറി ഡിസ്റ്റിലറി അനുവദിച്ചതുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിലുള്ള എല്ലാ ഫയലും കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പുതിയ ഹര്‍ജി ഇന്ന് സമര്‍പ്പിച്ചു.

അബ്കാരികളെ സഹായിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ചട്ടവിരുദ്ധമായി അനുമതി നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. അഴിമതിയുടെ തെളിവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി പിന്‍വലിച്ചു. അന്വേഷണത്തിനായി മുന്‍കൂര്‍ അനുമതി ആവശ്യപ്പെട്ട് നല്‍കിയ കത്ത് ഗവര്‍ണര്‍ തള്ളിയതിനെ തുടര്‍ന്നാണ് രമേശ് ചെന്നിത്തലകോടതിയില്‍ ഹര്‍ജി നല്‍കിയത്.കേസ് ഈ മാസം 21ന് പരിഗണിക്കും. ഇതിനിടയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനു ഇന്നു കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കിയെങ്കിലും സ്ഥലത്ത് ഉണ്ടായിട്ട് പോലും അദ്ദേഹം കോടതിയില്‍ ഹാജരായില്ല.

Next Story

RELATED STORIES

Share it