Latest News

ഛത്തീസ്ഗഡില്‍ ചാര്‍ട്ടേഡ് വിമാനം കുന്നിലിടിച്ച് തകര്‍ന്നു; രണ്ട് പൈലറ്റുമാര്‍ മരിച്ചതായി റിപോര്‍ട്ട്

ഛത്തീസ്ഗഡില്‍ ചാര്‍ട്ടേഡ് വിമാനം കുന്നിലിടിച്ച് തകര്‍ന്നു; രണ്ട് പൈലറ്റുമാര്‍ മരിച്ചതായി റിപോര്‍ട്ട്
X

റായ്പുര്‍: ഛത്തീസ്ഗഡിലെ ജാഷ്പുര്‍ ജില്ലയില്‍ നാരായണ്‍പുരില്‍ ചാര്‍ട്ടേഡ് വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ഉച്ചയ്ക്ക് ശേഷം നാരായണ്‍പുര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ആര കുന്നിനു സമീപമാണ് അപകടമുണ്ടായത്. അമിതമായി താഴ്ന്നു പറന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മൂന്നുപേരായിരുന്നു വിമാനത്തില്‍ ഉണ്ടായതെന്നും വിവരമുണ്ട്. വിമാനം താഴ്ന്ന് പറക്കുകയും മരത്തില്‍ ചെന്നിടിക്കുകയും തകര്‍ന്നു വീഴുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

നിലത്തുനിന്ന് ഏകദേശം 30 അടി മാത്രം ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം മരത്തിലിടിച്ച ശേഷം തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരൊറ്റ എന്‍ജിന്‍ മാത്രമുള്ള ചെറിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ആരൊക്കെ വിമാനത്തില്‍ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മേഖലയില്‍ വിശദമായ പരിശോധനയ്ക്ക് ജസ്പുരില്‍ നിന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പോയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരിക.

Next Story

RELATED STORIES

Share it