Big stories

ഗീതാഞ്ജലിശ്രീക്ക് ബുക്കര്‍ പുരസ്‌കാരം

ഗീതാഞ്ജലിശ്രീക്ക് ബുക്കര്‍ പുരസ്‌കാരം
X

ന്യൂഡല്‍ഹി: ഹിന്ദി എഴുത്തുകാരി ഗീതാജ്ഞലി ശ്രീ, 2021ലെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹയായി. ഹിന്ദിയില്‍ എഴുതി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ നോവല്‍ ടോംബ് ഓഫ് സാന്റിനാണ് പുരസ്‌കാരം ലഭിച്ചത്. ഹിന്ദിയില്‍ റെത് സമാധി എന്ന പേരില്‍ പ്രസിദ്ധീകരിച്ച നോവല്‍ ഡെയ്‌സി റോക് വെല്ലാണ് ഇംഗ്ലീഷിലാക്കിയത്.

ബുക്കര്‍ പുരസ്‌കാരം ഇരുവരും പങ്കിടും.

ഇന്ത്യന്‍ ഭാഷയില്‍ രചിച്ച ഒരു പുസ്തകത്തിന് ബുക്കര്‍ ലഭിക്കുന്നത് ഇത് ആദ്യമാണ്.

'ഞാന്‍ ഒരിക്കലും ബുക്കര്‍ പുരസ്‌കാരം സ്വപ്നം കണ്ടിരുന്നില്ല, എനിക്ക് കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്തൊരു വലിയ അംഗീകാരം, ഞാന്‍ ആശ്ചര്യപ്പെടുന്നു, സന്തോഷിക്കുന്നു, ബഹുമാനിക്കപ്പെട്ടു'- ഗീതാജ്ഞലി ശ്രീ പറഞ്ഞു.

13 പുസ്‌കതങ്ങളാണ് പുരസ്‌കാരപ്പട്ടികയിലുണ്ടായിരുന്നത്. 50000 യൂറോയാണ് പുരസ്‌കാരത്തുക. അത് ഗീതാജ്ഞലിയും ഡെയ്‌സിയും പങ്കിടും.

ഗീതാഞ്ജലി യുപി സ്വദേശിയാണ്.

വിഷാദരോഗത്തിനിരയായ ഒരു വൃദ്ധയുടെ ജീവിതമാണ് നോവല്‍ ആവിഷ്‌കരിക്കുന്നത്.

Next Story

RELATED STORIES

Share it