യമനില്‍ സഖ്യസേനയുടെ ബോംബാക്രമണം; 400 ലേറെ പേര്‍ കൊല്ലപ്പെട്ടു
18 ദിവസം സഖ്യസേന നടത്തിയ ആക്രമണങ്ങളിലൂടെ അല്‍അബ്ദിയ കീഴടക്കാനുള്ള ഹൂഥികളുടെ പദ്ധതി പരാജയപ്പെടുത്തിയതായും സഖ്യസേനാ വക്താവ് പറഞ്ഞു

റിയാദ്: യെമനില്‍ നാലു ദിവസത്തിനിടെ സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 400 ലേറെ ഹൂഥികള്‍ കൊല്ലപ്പെട്ടതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. നാലു ദിവസത്തിനിടെ 118 വ്യോമാക്രമണങ്ങളാണ് സഖ്യസേന നടത്തിയത്. മാരിബിലെ അല്‍അബ്ദിയ പിടിച്ചടക്കാന്‍ ശ്രമിച്ച് മുന്നേറിയ ഹൂഥി മിലീഷ്യകളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് തുര്‍ക്കി അല്‍മാലികി പറഞ്ഞു.
18 ദിവസം സഖ്യസേന നടത്തിയ ആക്രമണങ്ങളിലൂടെ അല്‍അബ്ദിയ കീഴടക്കാനുള്ള ഹൂഥികളുടെ പദ്ധതി പരാജയപ്പെടുത്തിയതായും സഖ്യസേനാ വക്താവ് പറഞ്ഞു. അല്‍അബ്ദിയയില്‍ ഉപരോധത്തില്‍ കഴിയുന്ന സാധാരണക്കാരുടെ ദുരിതം ലഘൂകരിക്കാന്‍ യു എന്‍ ഏജന്‍സികളും സര്‍ക്കാറേതര ഏജന്‍സികളും ഉത്തരവാദിത്തം വഹിക്കണമെന്ന് സഖ്യസേനാ വക്താവ് ആവശ്യപ്പെട്ടു.
മാരിബിലെ അല്‍അബ്ദിയക്കു നേരെ ഹൂഥികള്‍ ആഴ്ചകളായി ആക്രമണം കാരണ. ഭക്ഷണത്തിനും മരുന്നുകള്‍ക്കും രൂക്ഷമായ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഉപരോധത്തില്‍ കഴിയുന്ന അല്‍അബ്ദിയയിലെ പതിനെട്ടു സ്‌കൂളുകളില്‍ അധ്യയനം നിലച്ചതായി യെമന്‍ ടീച്ചേഴ്‌സ് സിണ്ടിക്കേറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
RELATED STORIES
കെപിസിസി ഡിജിറ്റല്‍ മീഡിയ ചുമതല ഡോ.പി സരിന്; സോഷ്യല്‍ മീഡിയാ ചുമതല വി...
27 Jan 2023 4:34 PM GMTകേരള സ്കില്‍സ് എക്സ്പ്രസ് പദ്ധതിക്ക് തുടക്കമായി
27 Jan 2023 4:24 PM GMTഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി
27 Jan 2023 4:02 PM GMTത്രിപുരയില്‍ സിപിഎം എംഎല്‍എയും കോണ്‍ഗ്രസ് നേതാവും ബിജെപിയില്‍
27 Jan 2023 3:53 PM GMTസംസ്ഥാന പ്രൊഫഷനല്‍സ് ഫാമിലി സമ്മേളനം 'പ്രോഫേസ് 2.0' നാളെ തുടങ്ങും
27 Jan 2023 3:37 PM GMTകണ്ണൂര്‍ സ്വദേശിയായ 13കാരി ഹൃദയാഘാതത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍...
27 Jan 2023 3:27 PM GMT