Latest News

മട്ടന്നൂരില്‍ പുഴയില്‍ വീണ 18കാരിയുടെ മൃതദേഹം കണ്ടെത്തി

മട്ടന്നൂരില്‍ പുഴയില്‍ വീണ 18കാരിയുടെ മൃതദേഹം കണ്ടെത്തി
X

മട്ടന്നൂര്‍: വെള്ളിയമ്പ്ര ഏലന്നൂരില്‍ പുഴയില്‍ വീണ് ഒഴുക്കില്‍പ്പെട്ട 18കാരിയുടെ മൃതദേഹം പറശ്ശിനിക്കടവില്‍ നിന്നും കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു പെണ്‍കുട്ടി പുഴയില്‍ വീണത്. സംഭവം അറിഞ്ഞ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയെ രക്ഷിക്കാനായില്ല. വിവരം ലഭിച്ചതോടെ അഗ്നിശമന സേനയും പോലിസും സ്ഥലത്തെത്തി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ദിവസങ്ങളായുള്ള തിരച്ചിലിനൊടുവിലാണ് മൃതദേഹം പറശ്ശിനിക്കടവില്‍ നിന്നും കണ്ടെത്തിയത്.

Next Story

RELATED STORIES

Share it