Latest News

കറുത്ത വര്‍ഗ്ഗക്കാരനായ സംഗീതജ്ഞന് മര്‍ദ്ദനം; ഫ്രഞ്ച് പോലിസുകാരെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ വാരാന്ത്യത്തിലാണ് സംഗീത നിര്‍മ്മാതാവ് മിഷേല്‍ സെക്ലറെ തന്റെ സംഗീത സ്റ്റുഡിയോയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി മര്‍ദ്ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തത്.

കറുത്ത വര്‍ഗ്ഗക്കാരനായ സംഗീതജ്ഞന് മര്‍ദ്ദനം; ഫ്രഞ്ച് പോലിസുകാരെ അറസ്റ്റ് ചെയ്തു
X

പാരീസ്: കറുത്തവര്‍ഗ്ഗക്കാരനായ സംഗീത നിര്‍മ്മാതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത നാല് പോലീസ് ഉദ്യോഗസ്ഥരെ ഫ്രഞ്ച് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. നേരത്തെ ഡ്യൂട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന ഉദ്യോഗസ്ഥരെ നാഷണല്‍ പോലീസ് ഇന്‍സ്‌പെക്ടറേറ്റ് ജനറലില്‍ (ഐജിപിഎന്‍) തടവിലാക്കിയിരുന്നു. അക്രമത്തെക്കുറിച്ച് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചു.


കഴിഞ്ഞ വാരാന്ത്യത്തിലാണ് സംഗീത നിര്‍മ്മാതാവ് മിഷേല്‍ സെക്ലറെ തന്റെ സംഗീത സ്റ്റുഡിയോയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി മര്‍ദ്ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തത്. ഇതിനെതിരെ ഫ്രാന്‍സില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആക്രമത്തെ കുറിച്ച് ''ഞങ്ങളെ ലജ്ജിപ്പിക്കുന്നു'' എന്നാണ് പറഞ്ഞത്. ലോകകപ്പ് ജേതാക്കളായ ഫ്രഞ്ച് ഫുട്‌ബോള്‍ താരങ്ങളായ കൈലിയന്‍ എംബപ്പേ, അന്റോയ്ന്‍ ഗ്രീസ്മാന്‍ എന്നിവരും സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ള സാമൂഹിക പ്രവര്‍ത്തകരും അക്രമത്തെ അപലപിച്ചിരുന്നു.





Next Story

RELATED STORIES

Share it