Latest News

ബിജെപി പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍; തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതെന്ന് ബിജെപി

കാന്തി ഭഗബന്‍പൂര്‍ നിയോജകമണ്ഡലത്തില്‍നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ ഗോകുല്‍ ജനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബിജെപി പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍; തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതെന്ന് ബിജെപി
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പൂര്‍ബ മെദിനിപൂര്‍ ജില്ലയിലെ വനമേഖലയില്‍ ബിജെപി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. കാന്തി ഭഗബന്‍പൂര്‍ നിയോജകമണ്ഡലത്തില്‍നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ ഗോകുല്‍ ജനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് 'ഗുണ്ടകള്‍' കൊലപ്പെടുത്തിയതാണെന്ന് ബിജെപി ആരോപിച്ചത് സംഘര്‍ഷത്തിനിടയാക്കി. അടിസ്ഥാന രഹിതവും സത്യത്തെ ഇല്ലാതാക്കുന്നതുമാണെന്ന് ആരോപണം തള്ളിക്കൊണ്ട് ഭരണകക്ഷിയായ തൃണമൂല്‍ വ്യക്തമാക്കി.

ബുധനാഴ്ച രാത്രിയാണ് ഇറ്റബീഡിയ പ്രദേശത്ത് നിന്ന് ഗോകുല്‍ ജനയുടെ മൃതദേഹം കണ്ടെടുത്തതെന്നും അന്വേഷണം ആരംഭിച്ചതായും പോലിസ് പറഞ്ഞു. കാന്തി ഭഗബന്‍പൂര്‍ നിയോജകമണ്ഡലത്തില്‍നിന്നുള്ള ബിജെപി പ്രവര്‍ത്തകനായ ഗോകുല്‍ ജനയെ ടിഎംസി 'ഗുണ്ടകള്‍' ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് ബിജെപി സംസ്ഥാന ഘടകം ട്വീറ്റിലൂടെആരോപിച്ചത്.

Next Story

RELATED STORIES

Share it