Latest News

സീറ്റ് നല്‍കാത്തതിനു പിന്നാലെ ആത്മഹത്യ ശ്രമം നടത്തിയ ബിജെപി വനിത സ്ഥാനാര്‍ഥി തോറ്റു

111 വോട്ടുകളുമായി ശാലിനി സനില്‍ നാലാം സ്ഥാനത്തേക്കുപോയി

സീറ്റ് നല്‍കാത്തതിനു പിന്നാലെ ആത്മഹത്യ ശ്രമം നടത്തിയ ബിജെപി വനിത സ്ഥാനാര്‍ഥി തോറ്റു
X

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കാത്തതിനു പിന്നാലെ ആത്മഹത്യ ശ്രമം നടത്തിയ പനങ്ങോട്ടേല വാര്‍ഡ് സ്ഥാനാര്‍ഥി ശാലിനി സനില്‍ തോറ്റു. ബിജെപി സ്ഥാനാര്‍ഥിയായി നിന്ന ശാലിനി സനില്‍ നാലാം സ്ഥാനത്തേക്കുപോയി. ശാലിനി സനിലിന് ആകെ 111 വോട്ടുകളാണ് നേടാനായത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച ശ്രുതി 180 വോട്ടുകളാണ് നേടിയത്. നേരത്തെ പനങ്ങോട്ടേല വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. സീറ്റു നല്‍കാത്തതും വ്യക്തിഹത്യ താങ്ങാനാവാത്തതുമാണ് ആത്മഹത്യ ശ്രമത്തിലേക്കു നയിച്ചതെന്ന് ബിജെപി പ്രവര്‍ത്തകയും മഹിളാ മോര്‍ച്ച നോര്‍ത്ത് ജില്ലാ സെക്രട്ടറിയുമായ ശാലിനി സനില്‍ പറഞ്ഞിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ അഡ്വ. ലക്ഷ്മിയാണ് പനങ്ങോട്ടേല വാര്‍ഡില്‍ വിജയിച്ചത്.

Next Story

RELATED STORIES

Share it