Latest News

കേന്ദ്രം ധാന്യം സംഭരിക്കുമെന്ന വ്യാജ ഉറപ്പുമായി ബിജെപി സംസ്ഥാന മേധാവി; വായടക്കിയില്ലെങ്കില്‍ നാവരിയുമെന്ന് തെലങ്കാന മുഖ്യമന്ത്രി

കേന്ദ്രം ധാന്യം  സംഭരിക്കുമെന്ന വ്യാജ ഉറപ്പുമായി ബിജെപി സംസ്ഥാന മേധാവി; വായടക്കിയില്ലെങ്കില്‍ നാവരിയുമെന്ന് തെലങ്കാന മുഖ്യമന്ത്രി
X

ഹൈദരാബാദ്: ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിനും ബിജെപി സംസ്ഥാന മേധാവി ബന്‍ഡി സഞ്ജയ്ക്കും എതിരേ രൂക്ഷ വിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. വായില്‍ തോന്നിയത് പറഞ്ഞാല്‍ നാവരിയുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. തെലങ്കാനയിലെ കര്‍ഷകരോട് വിളവ് എടുക്കാനും ഉല്‍പ്പനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കുമെന്നും ബിജെപി സംസ്ഥാന മേധാവി നല്‍കി ഉറപ്പിനെതിരേയായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷപ്രതികരണം. ബിജെപി നേതാവ് കര്‍ഷകരെ പരിഹസിക്കുകയും മണ്ടന്‍മാരാക്കുകയുമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

''കേന്ദ്ര സര്‍ക്കാര്‍ വിളവ് സംഭരിക്കുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് കൃഷി മന്ത്രി മറ്റ് വിളവുകള്‍ പരീക്ഷിക്കാന്‍ കര്‍ഷകരോട് പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കടുത്ത അലംഭാവമാണ് കാണിക്കുന്നത്'' - മുഖ്യമന്ത്രി പറഞ്ഞു.

''ഞാന്‍ നേരിട്ട് കേന്ദ്ര മന്ത്രിയെ കണ്ട് ധാന്യം സംഭരിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. തീരുമാനം പിന്നീടെടുക്കുമെന്നും എന്നിട്ടറിയിക്കാമെന്നുമാണ് അദ്ദേഹം നല്‍കിയ മറുപടി. ഇതുവരെയും യാതൊരു സന്ദേശവും ലഭിച്ചിട്ടില്ല. അഞ്ച് ലക്ഷം ടണ്‍ ധാന്യം കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നു''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര മന്ത്രി പ്രത്യേകിച്ച് ഒരു മറുപടിയും നല്‍കാത്ത സമയത്താണ് ബിജെപി നേതാവ് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയതെന്നും ഇത്തരം കാര്യങ്ങളില്‍ അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ നാവരിയുമെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയ് പറയുന്നത് തന്നെ ജയിലിലാക്കുമെന്നാണ്. ധൈര്യമുണ്ടെങ്കില്‍ തന്നെ തൊടാന്‍ അദ്ദേഹം വെല്ലുവളിച്ചു.

ചൈന അരുണാചലില്‍ ഇന്ത്യയെ ആക്രമിച്ചു. കേന്ദ്രം ഒന്നും ചെയ്യുന്നില്ല. നാം നിശ്ശബ്ദരാണ്. നായ്ക്കള്‍ കുരക്കട്ടെയെന്നാണ് ആദ്യം കരുതിയത്. പക്ഷേ, ഇത്തവണ പറ്റില്ല. ബിജെപി നേതാവിനെതിരേ നിയമപരമായ നടപടികൈക്കൊള്ളുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പുനല്‍കി.

Next Story

RELATED STORIES

Share it