Latest News

ഞാന്‍ ദിവസവും പശുമൂത്രം കുടിക്കുന്നതുകൊണ്ട് കൊവിഡ് ബാധിച്ചില്ലെന്ന് ബിജെപി എംപി പ്രഗ്യാ സിങ്

ഞാന്‍ ദിവസവും പശുമൂത്രം കുടിക്കുന്നതുകൊണ്ട് കൊവിഡ് ബാധിച്ചില്ലെന്ന് ബിജെപി എംപി പ്രഗ്യാ സിങ്
X

ന്യൂഡല്‍ഹി: പശുമൂത്രം എല്ലാ ദിവസവും കുടിക്കുന്നതുകൊണ്ട് തനിക്ക് കൊവിഡ് ബാധിച്ചില്ലെന്ന് ബിജെപി എംപിയും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിങ് താക്കൂര്‍.

സ്വദേശി പശുവിന്റെ മൂത്രം എല്ലാ ദിവസവും കുടിക്കുകയാണെങ്കില്‍ കൊവിഡ് 19 ബാധിച്ചതുമായി ബന്ധപ്പെട്ട എല്ലാ ശ്വാസകോശ രോഗങ്ങളും ഇല്ലാതാവുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. പശുമൂത്രം ഉപയോഗിക്കുന്നതിനെ പ്രോല്‍സാഹിപ്പിച്ചുകൊണ്ടുള്ള വീഡിയോ വൈറലായിരുന്നു.

''ഞാന്‍ എല്ലാ ദിവസവും പശുമൂത്രം കുടിക്കുന്നു. അതുകൊണ്ട് കൊവിഡ് ബാധിച്ചില്ല''- പ്രഗ്യാ സിങ് പറഞ്ഞു.

പശുമൂത്രം മറ്റ് പശു ഉല്‍പ്പനങ്ങളും ചേര്‍ത്തുപയോഗിക്കുന്നതുകൊണ്ട് തന്റെ കാന്‍സര്‍ മാറിയെന്ന് അവര്‍ രണ്ട് വര്‍ഷം മുമ്പ് അവകാശപ്പെട്ടിരുന്നു.

കൊവിഡ് 19 ലക്ഷണങ്ങളുമായി പ്രഗ്യാ സിങ്ങിനെ 2020 ഡിസംബറില്‍ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.

പശുമൂത്രത്തിന് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ അസോസിയേഷനുകള്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it