Latest News

പളളികള്‍ അടച്ചുപൂട്ടണം, ഇമാമുമാരെ അറസ്റ്റുചെയ്യണം: പ്രകോപനപരമായ പ്രസ്താവനയുമായി ബിജെപി നേതാവ്

പളളികള്‍ അടച്ചുപൂട്ടണം, ഇമാമുമാരെ അറസ്റ്റുചെയ്യണം: പ്രകോപനപരമായ പ്രസ്താവനയുമായി ബിജെപി നേതാവ്
X

ന്യൂഡല്‍ഹി: മുസ് ലിംകളെയും പള്ളികളെയും ലക്ഷ്യമിട്ട് പ്രകോപനപരവും വിവാദവുമായ പ്രസ്താവനയിറക്കി ബിജെപി നേതാവും കര്‍ണാടക നിയമസഭാംഗമായ ബസനഗൗഡ പട്ടേല്‍ യത്‌നാല്‍. കേന്ദ്ര സര്‍ക്കാര്‍ എല്ലാ മദ്രസകളും, അടച്ചുപൂട്ടണമെന്നും ഇമാമുമാരെ അറസ്റ്റു ചെയ്യണമെന്നും പത്രപ്രവര്‍ത്തകരെ നിരീക്ഷിക്കണമെന്നും, മുസ് ലിംകള്‍ക്കായി പ്രത്യേക ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണമെന്നും യത്‌നാല്‍ ആവശ്യപ്പെട്ടു.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളുടെലൈസന്‍സുകള്‍ റദ്ദാക്കണം. അക്രികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനാല്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികള്‍ നിരോധിക്കണം. രാജ്യ താല്‍പ്പര്യത്തിനെതിരേ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ ലൈസന്‍സുകള്‍ റദ്ദാക്കണം. ആക്രമികള്‍ക്ക് അഭയം നല്‍കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണം. ആധാര്‍ കാര്‍ഡ് സംവിധാനം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ അത് കൂടുതല്‍ കര്‍ശനമാക്കണമെന്നും ഇയാള്‍ പറഞ്ഞു.

യത്നാലിന്റെ പ്രസ്താവന നിരുത്തരവാദപരവും, പ്രകോപനപരവും, അപകടകരവുമാണെന്ന് രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ വ്യക്തമാക്കി. സമുദായങ്ങളെ ധ്രുവീകരിക്കാനും ന്യൂനപക്ഷ വിഭാഗങ്ങളെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ആസൂത്രിത ശ്രമമാണിതെന്ന് പല നിരീക്ഷകരും ചൂണ്ടിക്കാട്ടി.

'ഇത്തരം പ്രസ്താവനകള്‍ പ്രകോപനപരമാണെന്ന് മാത്രമല്ല, സാമുദായിക ഐക്യത്തെ അസ്ഥിരപ്പെടുത്തുകയും ചെയ്യും. സെന്‍സിറ്റീവ് സംഭവങ്ങളെ തെളിവുകളില്ലാതെ ഒരു പ്രത്യേക സമൂഹവുമായി ബന്ധിപ്പിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണ്' രാഷ്ട്രീയ വിശകലന വിദഗ്ധ അഞ്ജലി മേത്ത വ്യക്തമാക്കി.

Next Story

RELATED STORIES

Share it