ബിജെപി നേതാവ് സോണാലി ഫോഗട്ടിന്റെ കൊലപാതകം;കേസ് സിബിഐക്ക് കൈമാറുമെന്ന് ഗോവ മുഖ്യമന്ത്രി
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരിയാനയിലെ ഹിസാര് ജില്ലയില് ഖാപ് പഞ്ചായത്ത് നടന്നതിന് തൊട്ടുപിന്നാലെയാണ് പ്രമോദ് സാവന്തിന്റെ പ്രഖ്യാപനം
ചണ്ഡീഗഡ്: ബിജെപി നേതാവ് സോണാലി ഫോഗട്ട് വധക്കേസ് സിബിഐക്ക് കൈമാറുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരിയാനയിലെ ഹിസാര് ജില്ലയില് ഖാപ് പഞ്ചായത്ത് നടന്നതിന് തൊട്ടുപിന്നാലെയാണ് പ്രമോദ് സാവന്തിന്റെ പ്രഖ്യാപനം.
സര്ക്കാരിന് ഗോവ പോലിസില് പൂര്ണ വിശ്വാസമുണ്ടെന്നും,എന്നാല് സോണാലി ഫോഗട്ടിന്റെ മകളുടെ ആവശ്യത്തെത്തുടര്ന്നാണ് സിബിഐ അന്വേഷണത്തിന് ശുപാര്ശ ചെയ്തതെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.കേസ് കേന്ദ്രത്തിന് കൈമാറാന് ആഭ്യന്തര മന്ത്രിക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.കേസില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹരിയാന മുഖ്യമന്ത്രിയെ കണ്ടിരുന്നു.
സോണാലിയുടെ കൊലപാതകം സ്വത്തു തട്ടാനെന്ന് ബന്ധുക്കള് ആരോപിച്ചിരുന്നു. ജയിലില് കഴിയുന്ന സഹായി സുധീര് പാല് സാങ്വാന് നേരത്തെയും സോണാലിയ്ക്ക് വിഷം കൊടുക്കാന് ശ്രമിച്ചിരുന്നതായും സ്വത്ത് തട്ടിയെടുക്കാന് ശ്രമിക്കുന്നതായും ബന്ധുക്കള് ആരോപിച്ചു.കുറെക്കാലമായി സോണാലിയെ മയക്കുമരുന്നിന് അടിമയാക്കാന് സുധീര് ശ്രമിച്ചിരുന്നതായും സോണാലിയുടെ മരുമക്കളായ വികാസ് സിംഗ്മറും സച്ചിന് ഫോഗട്ടും പറഞ്ഞു.
ആഗസ്ത് 23നാണ് സോണാലി ഫോഗട്ട് കൊല്ലപ്പെട്ടത്.ഫോഗട്ടിന് മെത്താംഫെറ്റാമൈന് മയക്കുമരുന്ന് നല്കിയിരുന്നതായും, റസ്റ്റോറന്റിലെ വാഷ്റൂമില് നിന്ന് ചില മരുന്നുകള് കണ്ടെടുത്തതായും ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ജിവ്ബ ദാല്വി നേരത്തെ പറഞ്ഞിരുന്നു.അന്വേഷണത്തിന് പിന്നാലെ സോണാലിയുടെ സഹായികളായ സുധീര് സാങ്വാനും, സുഖ്വീന്ദര് സിങും അറസ്റ്റിലായിരുന്നു.
RELATED STORIES
ആഭ്യന്തര വകുപ്പിന്റെ ആര്എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്സി...
9 Sep 2024 9:36 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTഎഡിജിപി-ആര്എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTആര്എസ്എസ് ക്യാംപിലെത്തി, ജനറല് സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസം മുഖ്യമന്ത്രിയുടെ വര്ഗീയ വിദ്വേഷ പ്രവര്ത്തനങ്ങള് നിയന്ത്രിക്കണം: ...
6 Sep 2024 6:26 AM GMT