Latest News

ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു: രാഹുല്‍ ഗാന്ധി

ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു: രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജര്‍മ്മനിയിലെ ബെര്‍ലിനിലുള്ള ഹെര്‍ട്ടി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരേ അദ്ദേഹം രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

ബിജെപി നേതാക്കള്‍ക്കെതിരെ ഇഡിയിലോ സിബിഐയിലോ ഒരു കേസ് പോലുമില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) തുടങ്ങിയ ഏജന്‍സികളെ ബിജെപി രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാന്‍ ഉപയോഗിക്കുകയാണെന്നും ഭരണകക്ഷിയുമായി ചേര്‍ന്നുനില്‍ക്കുന്നവര്‍ക്കെതിരേ യാതൊരുവിധ നടപിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

മിക്ക രാഷ്ട്രീയ കേസുകളും അവരെ എതിര്‍ക്കുന്നവര്‍ക്കെതിരെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.രാജ്യത്തെ സ്ഥാപന സംവിധാനങ്ങളെ ബിജെപി പൂര്‍ണ്ണമായും പിടിച്ചെടുത്തിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ സ്ഥാപനപരമായ ചട്ടക്കൂടിന് നേരെ വലിയ തോതിലുള്ള ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it