രാജസ്ഥാനിലെ ഫോണ്‍ ചോര്‍ത്തല്‍: സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

ജയ്പൂര്‍: അശോക് ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രാജസ്ഥാനിലെ സംസ്ഥാന നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തുന്നുണ്ടോ എന്നറിയാന്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
ഗെലോട്ട് സര്‍ക്കാരിനെ താഴയിറക്കാന്‍ ബിജെപി നേതാക്കളുമായി വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൈകോര്‍ത്തുവെന്ന ആരോപണത്തിന് തെളിവായി കോണ്‍ഗ്രസ് രണ്ട് ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടിരുന്നു. ഈ ഫോണുകള്‍ ചോര്‍ത്തിയത് അനധികൃതമായാണെന്നാണ് ബിജെപിയുടെ ആരോപണം.
'ഫോണ്‍ ടാപ്പുചെയ്യുന്നത് നിയമപരമായ പ്രശ്‌നമല്ലേ? ഫോണ്‍ ടാപ്പ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിരുന്നോ? സംസ്ഥാന അധികാരികള്‍ നിയമം ദുരുപയോഗം ചെയ്തിട്ടുണ്ടോ? സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്ത്രിരാവസ്ഥ നിലവിലുണ്ടോ- ബിജെപി വക്താവ് സാംബിത് പത്ര വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ചു.
കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സച്ചിന്‍ പൈലറ്റ് ക്യാമ്പില്‍ നിന്ന് വിമത എംഎല്‍എമാരുമായി സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നത് തെളിയിക്കുന്നതാണ് പുറത്തുവന്ന ടേപ്പുകളെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു.
സുര്‍ജേവാലയുടെ ആരോപണങ്ങള്‍ ബിജെപിയും ഷെഖാവത്തും നിഷേധിച്ചു, ടേപ്പുകളിലെ ശബ്ദം തങ്ങളുടേതല്ലെന്ന് എല്ലാവരും വാദിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ഗൂഢാലോചനയ്ക്ക് കുറ്റം ബിജെപിയ്ക്കു മുകളില്‍ ചാര്‍ത്തുകയാണെന്നാണ് പാത്രയുടെആരോപണം. 'ഞങ്ങള്‍ ഉയര്‍ന്ന ധാര്‍മ്മികതയുള്ളവരാണ്. ഞങ്ങള്‍ ഭരണഘടനയനുസരിച്ച് ജീവിക്കുന്നു. അതിനാലാണ് ഞങ്ങള്‍ സിബിഐ അന്വേഷണം ആലശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍...
28 May 2023 3:19 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTപുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMT