Latest News

ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ ആരോപണമുന്നയിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ശാലിനി സനില്‍ ബിജെപി സ്ഥാനാര്‍ഥി

ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ ആരോപണമുന്നയിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ശാലിനി സനില്‍ ബിജെപി സ്ഥാനാര്‍ഥി
X

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ ആരോപണമുന്നയിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ശാലിനി സനിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ബിജെപി. നെടുമങ്ങാട് നഗരസഭയിലെ പനങ്ങോട്ടേല 16ാം വാര്‍ഡിലാണ് ബിജെപി സ്ഥാനാര്‍ഥിയായി ശാലിനി സനിലിനെ പ്രഖ്യാപിച്ചത്. സീറ്റു നിഷേധിച്ചതില്‍ മനംനൊന്തായിരുന്നു ഇന്നലെ മഹിള മോര്‍ച്ച നോര്‍ത്ത് ജില്ലാ സെക്രട്ടറിയും നെടുമങ്ങാട് സ്വദേശിനിയുമായ ശാലിനി സനില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ആര്‍എസ്എസ് നേതാക്കള്‍ വ്യക്തിഹത്യ ചെയ്‌തെന്നും അധിക്ഷേപിച്ചെന്നും തനിക്കു പകരം മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു ആരോപണം. ശാലിനിയെ അനുനയിപ്പിക്കാനായി ബിജെപി സംസ്ഥാന നേതൃത്വം നടത്തിയ ഇടപെടലിനു പിന്നാലെയാണ് ജില്ലാ നേതൃത്വം ശാലിനിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

ശാലിനിയെ മുന്‍സിപ്പാലിറ്റി 16ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നു. പോസ്റ്റര്‍ ഉള്‍പ്പെടെ തയ്യാറാക്കുകയും അനൗദ്യോഗിക പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു. ശേഷം നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ഥിത്വം ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവതി ആത്മഹത്യക്കു ശ്രമിച്ചത്. ഇതിനു പിന്നാലെ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ യുവതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആര്‍എസ്എസ് നേതാക്കള്‍ അപവാദ പ്രചാരണം നടത്തിയതായി ശാലിനി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതോടെ ആര്‍എസ്എസ് നേതാക്കള്‍ അപവാദ പ്രചരണം നടത്തി. കുടുംബത്തെയും അധിക്ഷേപിച്ചു. പുറത്തിറങ്ങി നടക്കാന്‍ കഴിയാത്തവിധം പ്രചാരണങ്ങള്‍ നടത്തി. 10 വര്‍ഷം മുന്നേയും ഇതേ അനുഭവം ഉണ്ടായി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളോട് പരാതി അറിയിച്ചിരുന്നു. നേതാക്കളുടെ താല്‍പര്യത്തിന് കൂട്ടു നില്‍ക്കാത്തതാണ് വൈരാഗ്യത്തിനു കാരണമെന്നും ശാലിനി വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it