Latest News

ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ തടഞ്ഞ് ബിര്‍ ലാചിത് സേന(വീഡിയോ)

ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ തടഞ്ഞ് ബിര്‍ ലാചിത് സേന(വീഡിയോ)
X

ദിസ്പൂര്‍: ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ ധരാങ് പ്രവിശ്യയില്‍ നിന്ന് ഒഴിഞ്ഞുപോവണമെന്ന് അസം ദേശീയവാദികളുടെ സംഘടനയെന്ന് അവകാശപ്പെടുന്ന ബിര്‍ ലാചിത് സേന. ആഗസ്റ്റ് പതിനാറിനാണ് സംഘടന ഈ ആവശ്യം ഉന്നയിച്ചത്. ആഗസ്റ്റ് 11ന് ജോര്‍ഹാത്തില്‍ 45 ബംഗാളി മുസ്‌ലിംകളെ ബലം പ്രയോഗിച്ച് തടങ്കലില്‍ ആക്കി പോലിസിന് കൈമാറുകയും ചെയ്തു. ബംഗാളി സംസാരിക്കുന്നവരെല്ലാം ബംഗ്ലാദേശികളാണെന്നാണ് സംഘടന പറയുന്നത്.

അസം ദേശീയവാദികളുടെ കൂട്ടം എന്ന പേരില്‍ 2010ലാണ് ബിര്‍ ലാചിത് സേന രൂപീകരിച്ചത്. തദ്ദേശീയരായ അസം നിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് അവകാശവാദം. ബിഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരും അസം വിടണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it