- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'വനിത' വായിച്ച് ബിന്ദു കൃഷ്ണയുടെ ട്രോള്‍; ദിലീപിനെയും വനിതയെയും പിന്തുണയ്ക്കുന്ന നടപടിയെന്ന് കമന്റുകള്‍
ഫോട്ടോ ചര്‍ച്ചയായതോടെ താന്‍ ഉദ്ദേശിച്ചത് ട്രോളാണ് എന്നു വിശദീകരിച്ചു കൊണ്ട് ബിന്ദു കൃഷ്ണ മറുപടി നല്‍കി.

കൊല്ലം: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വനിത മാഗസിന്‍ വായിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണ. 'സുഹൃത്തും വഴികാട്ടിയും...' എന്ന കുറിപ്പോടെ പങ്കുവെച്ച ഫോട്ടോ ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയതോടെ വിശദീകരണവുമായി ബിന്ദു കൃഷ്ണ രംഗത്തെത്തി.
നടന്‍ ദിലീപ് കുടുംബസമേതമുള്ള കവര്‍ ഫോട്ടോയുമായി എക്‌സ്‌ക്ലുസിവ് അഭിമുഖം പ്രസിദ്ധീകരിച്ച വനിത മാഗസിന്‍ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വനിതയുടെ ടാഗ് ലൈനായ 'വനിതകളുടെ സുഹൃത്തും വഴികാട്ടിയും' എന്ന കുറിപ്പോടെ ധാരാളം ട്രോളുകളും വിമര്‍ശനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ഇതേ കാപ്ഷന്‍ ഉപയോഗിച്ച് വനിത മാഗസിന്‍ വായിക്കുന്ന ഫോട്ടോ ഇട്ടതാണ് ബിന്ദു കൃഷ്ണയ്ക്ക് വിനയായത്. 'സുഹൃത്തും, വഴികാട്ടിയും' എന്ന ക്യാപ്ഷനോടൊപ്പം ചിരിക്കുന്നതും പുച്ഛത്തിന്റേതുമായ ഇമോജിക്കൊപ്പമാണ് ബിന്ദു കൃഷ്ണ ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
എന്നാല്‍ വനിതയെയും ദിലീപിനെയും പിന്തുണയ്ക്കുന്ന ഫോട്ടോയാണോ കോണ്‍ഗ്രസ് നേതാവ് പങ്കുവച്ചതെന്ന് ചോദിച്ചു കൊണ്ട് ധാരാളം കമന്റുകളാണ് ഫേസ്ബുക്കില്‍ ബിന്ദു കൃഷ്ണ പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ വരുന്നത്. ബിന്ദു കൃഷ്ണ ഉദ്ദേശിച്ചത് ട്രോളാണെന്നും അല്ലെന്നും വിശദീകരിച്ചുകൊണ്ട് ധാരാളം കമന്റുകള്‍ ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്.
'യുവാക്കളില്‍ കഞ്ചാവിന്റെ ഉപയോഗത്തിനെതിരെ കഞ്ചാവ് കൂട്ടിയിട്ട് വലിച്ചു പ്രതിഷേധിക്കുന്നു, വനിതാ മാസികയുടെ അംബാസിഡര്‍ ആണോ, ഏട്ടനെ എയറില്‍ കേറ്റല്‍ ആണോ ഉദ്ദേശിച്ചത്,' എന്നിവയാണ് കമന്റുകളില്‍ ചിലത്. ഫോട്ടോ ചര്‍ച്ചയായതോടെ താന്‍ ഉദ്ദേശിച്ചത് ട്രോളാണ് എന്നു വിശദീകരിച്ചു കൊണ്ട് ബിന്ദു കൃഷ്ണ മറുപടി നല്‍കി. മറുപടി കമന്റിലും ചര്‍ച്ച പുരോഗമിക്കവെ, നടിയെ ആക്രമിച്ച ദിലീപിനെതിരേ നാലു വര്‍ഷം മുമ്പുതന്നെ തങ്ങള്‍ സമരരംഗത്തുണ്ടായിരുന്നു എന്ന് വിശദീകരിക്കുന്ന മറ്റൊരു പോസ്റ്റും ബിന്ദു കൃഷ്ണ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
RELATED STORIES
അച്ഛന് ഓടിച്ച കാറിനടിയില്‍പ്പെട്ട് രണ്ടു വയസ്സുകാരി മരിച്ചു
5 Jun 2025 6:08 PM GMTആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ...
5 Jun 2025 5:54 PM GMTവാഹന മോഷണക്കേസില്‍ ബിജെപി എറണാകുളം നോര്‍ത്ത് ജില്ലാ പ്രസിഡിന്റിന്റെ...
5 Jun 2025 5:37 PM GMTതലശ്ശേരയില്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് 21കാരന് മരിച്ചു
5 Jun 2025 5:28 PM GMTബംഗളൂരു ദുരന്തം; ആര്‍സിബി ഭാരവാഹികളെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി...
5 Jun 2025 5:23 PM GMTലക്ഷദ്വീപിലെ ഭാഷാ പരിഷ്കരണ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി
5 Jun 2025 3:58 PM GMT