ബിജു പ്രഭാകറിന്റേത് അച്ചടക്കലംഘനം; കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുഗതാഗത നയത്തിനെതിരേ വിമര്‍ശനമുന്നയിച്ച കെഎസ്ആര്‍ടിസി എംഡിക്കെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകറിനെ മാറ്റണമെന്നു കാനം ആവശ്യപ്പെട്ടു. സ്വകാര്യവല്‍ക്കരണം എല്‍ഡിഎഫിന്റെ നയമല്ല.
കേന്ദ്രസര്‍ക്കാരിന്റെ അത്തരം നയങ്ങള്‍ക്കെതിരേ ഇടത് മുന്നണി സമരം ചെയ്തുവരികയാണ്. ഇതിനിടെ കേരളത്തില്‍ ഒരുദ്യോഗസ്ഥന്‍ അതിനെ സ്വാഗതം ചെയ്യുന്നത് അച്ചടക്കലംഘനമായി കണക്കാക്കാം. അദ്ദേഹം പദവിയില്‍ തുടരുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്നും കാനം ആവശ്യപ്പെട്ടു. കൊവിഡ് നിയന്ത്രണം മുതല്‍ കെഎസ്ആര്‍ടിസി നയം വരെയുള്ള വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കെഎസ്ടിഎ സംഘ് സംസ്ഥാന സമ്മേളന വേദിയിലെ ബിജു പ്രഭാകറിന്റെ പ്രസംഗം.
RELATED STORIES
മലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്...
24 March 2023 12:10 PM GMTരാഹുല് ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവം:...
24 March 2023 11:23 AM GMTരാഹുല് ഗാന്ധിയുടെ അയോഗ്യത: വയനാട്ടില് പുതിയ തിരഞ്ഞെടുപ്പ്...
24 March 2023 10:30 AM GMTഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ല; നിയമപരമായും...
24 March 2023 10:15 AM GMTകണ്ണൂരില് കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMT