Latest News

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; ലോറിയിൽ കടത്തുകയായിരുന്ന 460 കിലോ കഞ്ചാവ് പിടികൂടി

ആന്ധ്രയിൽ നിന്ന് കടലാസുകെട്ടുകൾക്കിടയിൽ വെച്ചാണ് കഞ്ചാവ് കടത്തിയത്.

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; ലോറിയിൽ കടത്തുകയായിരുന്ന 460 കിലോ കഞ്ചാവ് പിടികൂടി
X

തൃശൂർ: തൃശൂർ-കൊടകര ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 460 കിലോ കഞ്ചാവ് പോലിസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്നു പേരെ പോലിസ് പിടികൂടി.

കൊടുങ്ങല്ലൂർ സ്വദേശി ലുലു( 32) വടക്കാഞ്ചേരി സ്വദേശി ഷാഹിൻ (33 ), പൊന്നാനി സ്വദേശി സലിം( 37) എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് കടലാസുകെട്ടുകൾക്കിടയിൽ വെച്ചാണ് കഞ്ചാവ് കടത്തിയത്.

വിപണിയിൽ അഞ്ചുകോടി രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പോലിസ് അറിയിച്ചു. ചാലക്കുടി ഡിവൈഎസ്പിയും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.

Next Story

RELATED STORIES

Share it