Latest News

എല്ലാ അമേരിക്കക്കാരും രാജ്യം വിടുംവരെ യുഎസ് സേന അഫ്ഗാനിലുണ്ടാവുമെന്ന് ബൈഡന്‍

എല്ലാ അമേരിക്കക്കാരും രാജ്യം വിടുംവരെ യുഎസ് സേന അഫ്ഗാനിലുണ്ടാവുമെന്ന് ബൈഡന്‍
X

ന്യൂയോര്‍ക്ക്: എല്ലാ യുഎസ് പൗരന്മാരും രാജ്യം വിടുംവരെ അമേരിക്കന്‍ സേന അഫ്ഗാനിലുണ്ടാവുമെന്ന് യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍. ആഗസ്ത് 31നുള്ളില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുമെന്ന പഴയ പ്രഖ്യാപനത്തില്‍ നിന്നുള്ള തിരിച്ചുപോക്കാണ് ഇത്. 5000ത്തോളം പേരെ കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് ഒഴിപ്പിച്ചതിനെത്തുടര്‍ന്നാണ് ബൈഡന്റെ പ്രഖ്യാപനം.

ഒഴിപ്പിക്കല്‍ പൂര്‍ണായിട്ടില്ലെന്ന സൂചന യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും നല്‍കിയിരുന്നു. കാബൂള്‍ വിമാനത്താവളം വഴി മുഴുവന്‍ അമേരിക്കക്കാരെയും ഭീഷണി നേരിടുന്ന അഫ്ഗാന്‍ പൗരന്മാരെയും രക്ഷിക്കുന്നതിനപ്പുറത്ത് അമേരിക്കയുടെ അധികാര പരിധി വര്‍ധിപ്പിക്കുന്നതിനാവശ്യമായ വെടിക്കോപ്പുകളോ ആയുധങ്ങളോ കൈവശമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടയില്‍ ജലാലാബാദില്‍ അഫ്ഗാന്‍ കൊടി ഉയര്‍ത്തിവര്‍ക്കുനേരെ താലിബാന്‍ വെടിയുതര്‍ത്തു. വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.

അഫ്ഗാനില്‍ കൗണ്‍സില്‍ ഭരണമാവും ഉണ്ടാവകുയെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it