Latest News

മെട്രോയ്ക്കകത്ത് ഇനി മുതല്‍ സൈക്കിള്‍ കയറ്റാം; സൗജന്യ സേവനം ആറ് സ്‌റ്റേഷനുകളില്‍

ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, ടൗണ്‍ഹാള്‍, എറണാകുളം സൗത്ത്, മഹാരാജാസ് കോളജ്, എളംകുളം മെട്രോ സ്‌റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ സൈക്കിള്‍ കൊണ്ടുപോവുന്നതും ഇറക്കുന്നതും അനുവദിക്കുക.

മെട്രോയ്ക്കകത്ത് ഇനി മുതല്‍ സൈക്കിള്‍ കയറ്റാം; സൗജന്യ സേവനം ആറ് സ്‌റ്റേഷനുകളില്‍
X

കൊച്ചി: കൊച്ചി മെട്രോയില്‍ ഇനി സൈക്കിളുമായി യാത്രചെയ്യാന്‍ അനുമതി. നഗരത്തില്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. തുടക്കത്തില്‍ ആറ് സ്‌റ്റേഷനുകളിലായിരിക്കും ഈ സൗജന്യ സേവനം.

ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, ടൗണ്‍ഹാള്‍, എറണാകുളം സൗത്ത്, മഹാരാജാസ് കോളജ്, എളംകുളം മെട്രോ സ്‌റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ സൈക്കിള്‍ കൊണ്ടുപോവുന്നതും ഇറക്കുന്നതും അനുവദിക്കുക. സ്‌റ്റേഷനിലെ എലിവേറ്ററുകളും സൈക്കിള്‍ കൊണ്ടുപോകുന്നതിന് യാത്രക്കാര്‍ക്ക് ഉപയോഗിക്കാം.

സൈക്കിളുമായി ട്രെയിനുകളില്‍ പ്രവേശിക്കാന്‍ ജീവനക്കാര്‍ സൗകര്യമൊരുക്കും. ട്രെയിനിന്റെ രണ്ട് അറ്റത്തും സൈക്കിള്‍ സൂക്ഷിക്കാം. സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ഉയര്‍ന്നാല്‍ മെട്രോ യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് മറ്റ് സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.


Next Story

RELATED STORIES

Share it