Latest News

ഭീമ കൊറേഗാവ്: രശ്മി ശുക്ല ഐപിഎസ് അന്വേഷണ കമ്മീഷനു മുന്നില്‍ ഹാജരാവും

ഭീമ കൊറേഗാവ്: രശ്മി ശുക്ല ഐപിഎസ് അന്വേഷണ കമ്മീഷനു മുന്നില്‍ ഹാജരാവും
X

മുംബൈ: ഐപിഎസ് ഉദ്യോഗസ്ഥ രശ്മി ശുക്ല ഭീമ കൊറോഗാവ് കേസില്‍ അന്വേഷണ കമ്മീഷനു മുന്നില്‍ ഹാജരാവും. 2018 ഭീമ കൊറേഗാവ് കേസില്‍ തന്റെ മൊഴി നല്‍കുന്നതിനുവേണ്ടി ഇന്ന് വൈകീട്ടാണ് ഹാജരാവുക.

ഇന്ന് രശ്മി ശുക്ലയ്ക്കു പുറമെ മറ്റൊരു സാക്ഷി ഹര്‍ഷാലി പൊഡ്ഡാറില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുക്കും. എല്‍ഗാര്‍ പരിഷത്ത് സംഘാടകനാണ് ഹര്‍ഷാലി പോഡ്ഡാര്‍.

അതേസമയം രശ്മി ശുക്ല ഇവരുടെ സത്യവാങ് മൂലം ഇതുവരെയും ഫയല്‍ ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ഹാജരാവാനുള്ള സാധ്യത വിരളമാണെന്നും കമ്മീഷനു ബന്ധപ്പെട്ട ഒരാളെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ഇന്ന് സത്യവാങ് മൂലം ഹാജരാക്കുകയാണെങ്കില്‍ മൊഴിയെടുക്കാന്‍ മറ്റൊരു ദിവസം നല്‍കും.

ഭീമാ കൊറേഗാവ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെയും എല്‍ഗാര്‍ പരിഷത്തിന്റെ സംഘാടകനായ ഹര്‍ഷാലി പോഡ്ഡാര്‍ സത്യവാങ് മൂലം ഇതിനകം നല്‍കിയിട്ടുണ്ട്. അവര്‍ മിക്കവാറും ഇന്നുതന്നെ മൊഴി കൊടുത്തേക്കും.

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ജനുവരി 2, 2018ല്‍ എല്‍ഗാര്‍ പരിഷത്ത് പരിപാടി സംഘടിപ്പിച്ചത്. അതിലേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി അനിഷ്ട സംഭവങ്ങളുണ്ടായി.

1818 ജനുവരി ഒന്നിന് മെഹര്‍ സമുദായത്തില്‍പ്പെട്ട ദലിത് യോദ്ധാക്കള്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പം ചേര്‍ന്ന് പേഷ്വാ ഭരണത്തെ തോല്‍പ്പിച്ച ഭീമാ കൊറെഗാവ് യുദ്ധ വാര്‍ഷികം കാലങ്ങളായി മെഹര്‍ സമുദായം ആഘോഷിക്കാറുണ്ട്.

Next Story

RELATED STORIES

Share it