Latest News

ബേപ്പൂർ ഫെസ്റ്റ് പ്രചരണം: നാളെ ലിറ്റററി ട്രയൽ

ബേപ്പൂർ ഫെസ്റ്റ് പ്രചരണം: നാളെ ലിറ്റററി ട്രയൽ
X


കോഴിക്കോട്: ഡിസംബർ 24 മുതൽ 28 വരെ ബേപ്പൂരിൽ നടക്കുന്ന ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചരണാർത്ഥം ഡിടിപിസി യുടെ ആഭിമുഖ്യത്തിൽ നാളെ ബേപ്പൂരിൽ ലിറ്റററി ട്രയൽ സംഘടിപ്പിക്കുന്നു. ടൂറിസം സാധ്യതകളെ കുറിച്ചുള്ള പ്രോജക്ട് തയ്യാറാക്കുന്നതിനാണ് ലിറ്റററി ട്രയൽ സംഘടിപ്പിക്കുന്നത്.

ഫറോക്ക് കോമൺവെൽത്ത് ഓട്ട് കമ്പനി, ജർമൻ ബംഗ്ലാവ്, ബേപ്പൂർ ഉരു നിർമ്മാണ കേന്ദ്രം, വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്, ജങ്കാർ, പുലിമുട്ട് എന്നിവിടങ്ങളിലാണ് ലിറ്റററി ട്രയൽ നടക്കുന്നത്. ഫറോക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ മുപ്പതോളം വിദ്യാർത്ഥികളാണ് ലിറ്റററി ട്രയലിൽ പങ്കെടുക്കുന്നത്. നാളെ ഉച്ചക്ക് 2.30 മുതലാണ് ട്രയൽ.

വൈകിട്ട് 4.30 ന് ഗോതീശ്വരം ബീച്ചിൽ 'ബേപ്പൂർ ടൂറിസം ഡെവലപ്മെന്റ്' എന്ന വിഷയത്തിൽ സെമിനാർ നടക്കും. സബ് കലക്ടർ വി.ചെത്സാസിനി പങ്കെടുക്കും. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ.എസ്‌ ,കെ ഐ ടി ടി എസ് ഡയറക്ടർ എം.ആർ ദിലീപ്, അഡ്വഞ്ചർ വാട്ടർ ടൂറിസം പ്രതിനിധി ഐറിഷ് വത്സമ്മ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ നടക്കുന്ന സെമിനാറിൽ സംസാരിക്കും. ഡി.ടി.പി.സി ഭാരവാഹികൾ, ബേപ്പൂർ വാട്ടർ ഫെസ്റ്റ് സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

Next Story

RELATED STORIES

Share it